കൊച്ചി: പ്രവാസി മലയാളികളുടെ ചിരകാല അഭിലാഷമായ സ്വന്തം എയര്‍ ലൈന്‍ എന്ന സ്വപ്‌നം പൂവണിയുന്ന എയര്‍ കേരളയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും എയര്‍ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടുമെന്നും യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചു നടന്ന ചടങ്ങില്‍ പങ്കെടുത്ത ഇദ്ദേഹം പ്രവാസികളുടെ യാത്ര പ്രശ്‌നം പരിഹരിക്കാന്‍ ഇത്തരത്തിലൊരു ദൗത്യത്തിന് മുന്നിട്ടി റങ്ങിയ കമ്പനി ചെയര്‍മാന്‍ അഫി അഹ്‌മദ്, വൈസ് ചെയര്‍മാന്‍ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി എന്നിവര്‍ക്ക് എല്ലാ വിധ വിജയാശംസകളും നേരുന്നതായും അദ്ദേഹം നേര്‍ന്നു.