കോഴിക്കോട്; മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം)മില്‍ ഡിപ്ലോമ ഇന്‍ ജേര്‍ണലിസത്തില്‍ പിജി പഠനം പൂര്‍ത്തിയാക്കിയ 12 വിദ്യാര്‍ഥികളുടെ ബിരുദദാനം നാളെ നടക്കുമെന്ന് മാഗ്‌കോം ഡയറക്ടര്‍ എന്‍കെ അനുരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജെഎന്‍യു സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്.
ജെഎന്‍യു വൈസ് ചാന്‍സലര്‍ പ്രെഫ. ശാന്തിശ്രീ ധുലിപുടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. പ്രഥമ ബിദുദദാന ചടങ്ങില്‍ പ്രജ്ഞാ പ്രവാഹ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ജെ നന്ദകുമാര്‍ ജെഎന്‍യു അസോസിയേറ്റ് പ്രൊഫസര്‍ റീത സോണി എഎല്‍ എന്നിവര്‍ സംസാരിക്കും. മാഗ്‌കോമും ജെഎന്‍യുവുമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധാരണാ പത്രം ഒപ്പിട്ടിരുന്നു. തുടര്‍ന്നാണ് മാഗകോമില്‍ ജെഎന്‍യു സര്‍ട്ടിഫിക്കറ്റോടു കൂടിയ പിജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സ് ആരംഭിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ ഗവേണിങ് ബോഡി അംഗങ്ങളായ ടിവി വേണുഗോപാല്‍, ഹരീഷ് കടയപ്രത്ത്, എം സുധീന്ദ്രകുമാര്‍ പങ്കെടുത്തു.