കോഴിക്കോട്: കേരള ഷൂട്ടിങ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. സ്‌കൂള്‍ മാനേജര്‍ പി. കെ. വി അബ്ദുല്‍ അസീസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ ചെയര്‍മാന്‍ കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് പി. എന്‍ വലീദ് മുഖ്യാതിഥിയായിരുന്നു. സി. റമീസ് അലി, സുബൈര്‍ പുല്ലാളൂര്‍, സി. ടി ഷീബ, എ. വിജയകുമാര്‍, കെ. പി അന്‍വര്‍, റിഫാദ് റാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള ഷൂട്ടിങ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം സി. ടി ഇല്‍യാസ് നന്ദിയും പറഞ്ഞു.