മലബാര്‍ എക്കണോമിക് സമ്മിറ്റ് – 2025 ആഗസ്റ്റ് 16,17ന്

മലബാര്‍ എക്കണോമിക് സമ്മിറ്റ് – 2025 ആഗസ്റ്റ് 16,17ന്

കോഴിക്കോട്: സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരളയുടെ കാലിക്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍  ആഗസ്റ്റ് 16,17 തിയതികളില്‍ കോഴിക്കോട് എക്കണോമിക് സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്‍.പി.ചെക്കൂട്ടിയും ജില്ലാ പ്രസിഡന്റ് പി.പി.അബൂബക്കറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഗ്ലോബല്‍ ട്രേഡിംഗ് സെന്ററാണ് കാലിക്കറ്റ്. കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത് കോഴിക്കോടിന്റെയും മലബാറിന്റെയും വികസനമാണ്. നയതന്ത്ര വിദഗ്ധര്‍, നിക്ഷേപകര്‍, സ്ഥാപന മേധാവികള്‍, ബിസിനസ്സുകാര്‍, സാമൂഹിക-പരിസ്ഥിതി ആക്ടിവിസ്റ്റുകള്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ മാധ്യമ മേധാവികള്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കും. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, നീതി ആയോഗ്, കേരള സ്‌റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്, വ്യവസായ വകുപ്പ്, ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള, മുന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അമിതാഭ്കാന്ത്, നെതര്‍ലാന്റ് മുന്‍ അംബാസഡര്‍ ഡോ. വേണു രാജാമണി, മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു പ്രൊഫ.സജി ഗോപിനാഥ് എന്നിവര്‍ സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെ.എഫ് ജോര്‍ജ്ജ്, ജയപാല്‍ വി.എന്‍, കെ.പി.വിജയകുമാര്‍, സി.പി.എം.സെയ്ത് അഹമ്മദ് പങ്കെടുത്തു.

 

 

മലബാര്‍ എക്കണോമിക് സമ്മിറ്റ് – 2025
ആഗസ്റ്റ് 16,17ന്

Share

Leave a Reply

Your email address will not be published. Required fields are marked *