കോഴിക്കോട്: മിഠായിതെരുവിലെ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തില്‍ വിഷു-ഈസ്റ്റര്‍ മേള 2025ന് തുടക്കമായി. മേയര്‍ ഡോ. ബിന ഫിലിപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ എസ്.കെ. അബുബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍, ജൈവ കുട്ടായ്മ ജില്ലാ പ്രസി ഡണ്ട് സി.പി. അബ്ദുറഹിമാന്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് ഈസ്റ്റ് പ്രസിഡണ്ട് അഡ്വ ഡെയ്‌നി റസില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുരുവട്ടൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍എന്‍.സുബ്ര മണ്യന്‍ ആദ്യ വില്‍പ്പന എറ്റുവാങ്ങി. സര്‍വ്വോദയ സംഘം സെക്രട്ടറി ശ്യാംപ്രസാദ്.എം.കെ. സ്വാഗതവും പ്രസിഡണ്ട് കെ. കെ. മുരളീധരന്‍ മുഖ്യ പ്രഭാഷണവും ഹെഡ് ഓഫീസ് മാനേജര്‍ ജി.എം.സിജിത്ത് നന്ദിയും പറഞ്ഞു.
വിഷു-ഈസ്റ്റര്‍ എന്നിവയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ ഖാദി ഗ്രാമോ ദ്യോഗ് എമ്പോറിയത്തില്‍ നടത്തിയിരിക്കുന്നത്. ഖാദി തുണിത്തരങ്ങള്‍ക്ക് പുറമെ ലതര്‍ ഉല്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കര്‍, ഹണി ഹട്ട് കൂള്‍ബാര്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍. മരച്ചക്കിലാട്ടിയ എള്ളെണ്ണ, ശുദ്ധമായ തേന്‍ തടങ്ങി ആയിരക്കണക്കിന് ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും മേളയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.വിഷു. ഈസ്റ്റര്‍ എന്നിവ പ്രമാണിച്ച് ഖാദിക്ക് സര്‍ക്കാര്‍ 07.04.2025 മുതല്‍ 19.04.2025 വരെ 30% റിബേറ്റ് അനുവദിച്ചിട്ടുണ്ട്.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, ബാങ്ക് ജീവനക്കാര്‍ക്ക് പലിശ രഹിത തവണ വ്യവസ്ഥകളിലൂടെ ഖാദി തവണകളായി സ്വന്തമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ രാത്രി 8 മണിവരെയാണ് പ്രവര്‍ത്തന സമയം.
മിഠായിതെരുവില്‍ വിഷു- ഈസ്റ്റര്‍ ഖാദി മേള 2025ന് തുടക്കമായി