ബേപ്പൂര്‍ മുരളീധര പണിക്കരുടെ 92-ാമത്തെ പുസ്തകം ‘ആരോ ഒരാള്‍ ‘ പ്രകാശനം ചെയ്തു
കോഴിക്കോട് : മലയാള സാഹിത്യത്തില്‍ ഇപ്പോള്‍ നോവലുകളുടെ പ്രവാഹമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു കെ. കുമാരന്‍. ബേപ്പൂര്‍ മുരളീധര പണിക്കരുടെ 92-ാമത്തെ പുസ്തകം ‘ആരോ ഒരാള്‍ (നോവല്‍ )’ പ്രകാശനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. എഴുത്തുകാര്‍ക്ക് ഇപ്പോള്‍ വായനക്കാരെ ഉണ്ടാക്കാന്‍ പ്രയാസമില്ല. അതിനു സഹായിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. മുരളീധര പണിക്കരുടെ രചനകള്‍ക്ക് വായനക്കാരുണ്ട്. അതിന് ഉദാഹരണമാണ് 92 -ാമത് പുസ്തകവും മലയാള സാഹിത്യത്തിന് സംഭാവന ചെയ്തത് എന്ന് യു കെ കുമാരന്‍ കൂട്ടിച്ചേര്‍ത്തു.
കാവില്‍ പി മാധവന്‍ പുസ്തകം ഏറ്റു വാങ്ങി. അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ഗാനിയ മെഹര്‍ മന്നിയില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ അനില്‍ കുമാര്‍ തെരുവോത്ത് പുസ്തകം പരിചയപെടുത്തി. ഇ എം രാജമാണി, വി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.