ആര്‍എസ്എസ് – ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല ഡി വൈ എഫ് ഐ

ആര്‍എസ്എസ് – ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല ഡി വൈ എഫ് ഐ

കോഴിക്കോട് :ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ജനാധിപത്യ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി. എംബുരാന്‍ സിനിമയ്‌ക്കെതിരായ നീക്കവും അതിന്റെ നിര്‍മ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണിപ്പെടുത്തിയതും സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതും ഇതിനുദാഹരണമാണ്. എംബുരാന്റെ ശില്പിയും മലയാളത്തിന്റെ അഭിമാനവുമായ നടന്‍ പൃഥ്വിരാജിനെയാണ് സംഘ്പരിവാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകള്‍ തുറന്ന് കാട്ടിയതിന്റെ പകയാണ് ഇന്‍കംടാക്‌സ് നോട്ടീസും ഭയപ്പെടുത്തലിന്റെ സമീപകാല ഉദാഹരണങ്ങളും.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇഡി 193 കേസുകള്‍ രജിസറ്റര്‍ ചെയ്തു.ഇതില്‍ മുഴുവന്‍ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ളതാണ്. അതില്‍ രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.ജനാധിപത്യ ഇന്ത്യയില്‍ ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണം.
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ കോഴിക്കോട് എസ് എം സ്ട്രീറ്റിന് സമീപം യുവജന പ്രതിരോധം തീര്‍ത്തു.ഡി വൈ ഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചിത്രകാരന്‍ നിധീഷ് ബൈജു വരയിലൂടെ പ്രതിഷേധം തീര്‍ത്തു. ഡി വൈ ഫ് ഐ ജില്ലാ പ്രസിഡന്റ് എല്‍ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുണ്‍,ദിപു പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു. ഡി വൈ ഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ് നന്ദിയും പറഞ്ഞു.

 

 

 

ആര്‍എസ്എസ് – ഇഡി ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ല
ഡി വൈ എഫ് ഐ

 

Share

Leave a Reply

Your email address will not be published. Required fields are marked *