കോഴിക്കോട് : സിയസ്‌കൊ അഭയം പദ്ധതിയുടെ ഭാഗമായി 20 വീടുകളുടെ തറയിടല്‍ പ്രഖ്യാപനവും പതിനൊന്നാമത്തെ വീടിന് തറക്കല്ലിടല്‍ കര്‍മ്മവും നടത്തി. അരക്കിണര്‍ ബാലന്‍ റോഡില്‍ തറയിടല്‍ കര്‍മ്മം വ്യാപാര പ്രമുഖന്‍ സി.എ. ഉമ്മര്‍കോയ നിര്‍വ്വഹിച്ചു. സിയസ്‌കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. അഭയം പദ്ധതിയില്‍ 20 വീടുകളുടെ തറയിടല്‍ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ജനറല്‍ സെക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍, വൈസ് പ്രസിഡണ്ടുമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ്, സെക്രട്ടറി സി.പി.എം. സഈദ് അഹമ്മദ്, അഭയം ചെയര്‍മാന്‍ ബാബു കെന്‍സ, കണ്‍വീനര്‍ പി.എം. മെഹബൂബ്, ബി.വി മാമുകോയ, പി.എന്‍. വലിദ്,
ആദം കാതിരിയകം, എസ്. സര്‍ഷാര്‍ അലി, പി.കെ.വി അബ്ദുല്‍ അസീസ്, പി.വി. മുഹമ്മദ് യൂനുസ്, കെ.പി. അസ്സന്‍ കോയ, എം. ഹസ്സന്‍കോയ, എം.പി. ഇമ്പിച്ചി കോയ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളുടെ സഹകരണത്തോടെ മുന്ന് വീടുകളുടെ പണി ഉടനെ പൂര്‍ത്തിയാകുമെന്ന് പ്രസിഡണ്ട് സി.ബി.വി സിദ്ദീഖ് പറഞ്ഞു.