കൊച്ചി/ ദുബായ്: ഐടി വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ആപ്ടെക്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബ്യുട്ടീഷ്യന്‍ പരിശീലന സ്ഥാപനമായ ലാക്‌മെ അക്കാദമിയും ദുബായിലെ ലാമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും മേഖലയിലെ പ്രൊഫെഷണലുകള്‍ക്കുമായി ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അവസരമൊരുക്കുന്നു. സ്‌പെഷ്യല്‍ എഫക്ട് മേക്കപ്പ് (എസ്എഫ്എക്‌സ്), ഫേസ് ആന്റ് ബോഡി പെയിന്റിംഗ്, അന്താരാഷ്ട്ര ബ്രൈഡല്‍ ടെക്‌നിക് എന്നിവയിലാണ് പരിശീലനം. ബ്യൂട്ടീഷ്യന്‍ വ്യവസായത്തിലെ വിദഗ്ധരാണ് ഈ അന്താരാഷ്ട്ര പാത്ത്വേ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നത്. ലാക്‌മെ അക്കാദമിയിലെ അഡ്വാന്‍സ്ഡ് മേക്കപ്പ്, കോസ്മറ്റോളജി, ഗ്ലോബല്‍ ട്രെന്‍ഡ്സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കു പുറമെ അംഗീകൃത ബ്യൂട്ടി പ്രൊഫഷണലുകള്‍ക്കും ബ്യുട്ടി ആന്‍ഡ് വെല്‍നെസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പരിശീലനത്തിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.Lakmé-academy.com/എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ദുബായില്‍ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അവസരം