ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം കാസര്‍ഗോഡ്

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം കാസര്‍ഗോഡ്

 

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ബോചെ, സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്വാല എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ആരോഗ്യ പ്രശ്നങ്ങളാലും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന പ്രശസ്ത സിനിമാതാരം ചാള മേരിയെ ഉദ്ഘാടനവേളയില്‍ ബോചെ 5 ലക്ഷം രൂപ നല്‍കി ആദരിക്കും. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്‍പ്പന എന്‍. എ. നെല്ലിക്കുന്ന് (എം.എല്‍.എ., കാസര്‍ഗോഡ്), സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന അബ്ബാസ് ബീഗം (മുന്‍സിപ്പല്‍ ചെയര്‍മാന്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ഗീത കൃഷ്ണന്‍ (ചെയര്‍പേഴ്സണ്‍, ഡെവലെപ്പ്മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി, കാസര്‍ഗോഡ്), ലളിത എം. (വാര്‍ഡ് കൗണ്‍സിലര്‍), ശ്രീലത (വാര്‍ഡ് കൗണ്‍സിലര്‍) എന്നിവര്‍ ആശംസകളറിയിക്കും. അനില്‍ സി.പി. (ജി.എം. മാര്‍ക്കറ്റിംഗ്, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) സ്വാഗതവും ജോജി എം.ജെ. (പി.ആര്‍.ഒ.) നന്ദിയും അറിയിക്കും. ഉദ്ഘാടനവേളയില്‍ കാസര്‍ഗോഡിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ചടങ്ങില്‍ സംബന്ധിക്കുന്ന പ്രമുഖര്‍ വിതരണം ചെയ്യും.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഗിവ് എവേയിലൂടെ ബെന്‍സ് കാര്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം. ഗിവ് എവേയില്‍ പങ്കെടുക്കാന്‍ boCHE, Dolly Ki Tapri Nagpur എന്നീ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുകയും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് സുഹൃത്തുക്കളെ മെന്‍ഷന്‍ ചെയ്ത് ഈ വീഡിയോ അഞ്ച് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യണം. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ബെന്‍സ് കാര്‍ സമ്മാനമായി നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോചെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിക്കാം.

നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്കും ഡയമണ്ട് ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് ആഭരണങ്ങള്‍ പര്‍ച്ചേയ്സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ദിവസേന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനം. ഈ ഓഫര്‍ 10 ദിവസത്തേക്ക് മാത്രം. ഉയരുന്ന സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. വിവാഹ പര്‍ച്ചേയ്സുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍. ഉദ്ഘാടനത്തിനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ക്ക് ഡയമണ്ട് റിംഗ് ലഭിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *