കോഴിക്കോട്: സിയെസ്‌കൊ റിലീഫ് & മെഡിക്കല്‍ എയ്ഡ് കമ്മിറ്റിയുടെ വാര്‍ഷിക അവലോകന യോഗം സിയസ്‌കൊ പ്രസിഡന്റ് സി.ബി.വി സിദ്ദീഖ് ഉല്‍ഘാടനം ചെയ്തു. മെഡിക്കല്‍ എയ്ഡ്, എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്, ഭവന അറ്റക്കുറ്റ പണികള്‍ക്കുള്ള സാമ്പത്തിക സഹായം, നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം തുടങ്ങിയ റിലീഫ് പ്രവര്‍ത്തനം വളരെ ഭംഗിയായി നടത്തുവാന്‍ സാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ബി.വി. മാമു കോയ അദ്ധ്യക്ഷത വഹിച്ചു. സിയസ്‌കൊ ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. റിലീഫ് കമ്മിറ്റി കണ്‍വീനര്‍ പി.എന്‍. വലീദ് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ് കെ. നൗഷാദ് അലി, ഡോ: ഒ.പി. മുഹമ്മദലി, പി.എ. മുഹമ്മദ് കോയ, എസ്. അബ്ദു റഹ്‌മാന്‍, ആദം കാതിരിയകം, പി.എസ്. ഉസ്മാന്‍ കോയ, ഇ.വി മാലിക്, പി.വി. യൂനുസ്, പി.എന്‍. സുബൈര്‍, പി.എസ്. ഫസല്‍, എം.പി. ഇമ്പിച്ചി കോയ, കെ.വി ബാറക്, എ.എം. അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു.
സിയെസ്‌കൊ റിലീഫ് & മെഡിക്കല്‍ എയ്ഡ് കമ്മിറ്റിയുടെ
വാര്‍ഷിക അവലോകന യോഗം നടത്തി