കോഴിക്കോട്:നഗരം കേന്ദ്രീകരിച്ച് രൂപീകൃതമായ സാമൂദായിക സൗഹൃദ കൂട്ടായ്മ ‘മലബാര്‍ ഇനീഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ (മിഷ്) ഒന്നാംവാര്‍ഷികാഘോഷം 11 ന് വൈകിട്ട് 6 മണിക്ക് അളകാപുരി ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡോ ശശി തരൂര്‍ എം.പി മുഖ്യാഥിതിയാകും. ആചാര്യ എ കെ ബി നായര്‍, സഫീര്‍ സഖാഫി, ഫാദര്‍ ടി എ ജയിംസ് തുടങ്ങിയവര്‍ വിഷു, ഈദ്, ഈസ്റ്റര്‍ സന്ദേശങ്ങള്‍ നല്‍കും.
സംഘാടക സമിതി യോഗത്തില്‍ മിഷ് ചെയര്‍മാന്‍ പി വി ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി കെ. അഹമ്മദ്, ട്രഷറര്‍ ഷവലിയര്‍ സി ഇ ചാക്കുണ്ണി, വൈസ് ചെയര്‍മാന്‍ ഡോ കെ മൊയ്തു, കോര്‍ഡിനേറ്റര്‍ മുസ്തഫ മുഹമ്മദ്, ആര്‍. ജയന്ത് കുമാര്‍, പുത്തുര്‍മഠം ചന്ദ്രന്‍, ടി പി നസീര്‍, ഹുസൈന്‍,സി എ ആലിക്കോയ, ലത്തീഫ് പാലക്കണ്ടി, ഫാദര്‍ ജയിംസ്, സന്നാഫ് പാലക്കണ്ടി, ജൗഹര്‍ ടാംടന്‍ എന്നിവര്‍ സംസാരിച്ചു.
‘മിഷ്’ ന്റെ ഒന്നാംവാര്‍ഷികവും
വിഷു – ഈദ് ഈസ്റ്റര്‍ സംഗമവും 11ന്