തലക്കുളത്തൂര്‍: തൂലിക സാഹിത്യ വേദി തലക്കുളത്തൂര്‍ ‘സര്‍ഗാത്മകത കൊണ്ടൊരു പ്രതിരോധം ‘ ലഹരി വിരുദ്ധ കവിയരങ്ങ് കച്ചേരി ബസാറില്‍ സംഘടിപ്പിച്ചു. കവിയരങ്ങ് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായ ഫോക് ലോറിസ്റ്റും, ആക്റ്റിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര, നോവലിസ്റ്റും സംഗീത നിരൂപകനുമായ നദീം നൗഷാദ് എന്നിവരും,കവികളായ സുരേഷ് പാറപ്രം ,ജോബി മാത്യു, റംഷാദ് എം., ബിനേഷ് ചേമഞ്ചേരി ,രാജീവ് ചേമഞ്ചേരി ,ബിന്ദു ബാബു, സന്ദീഷ് ഇയാട്, മുഹമ്മദ് കോയ എന്നിവരും,ആശംസകള്‍ നേര്‍ന്നു.
മനോജ് പുറക്കാട്ടിരി ,രാഘവന് സംസാരിച്ചു. ചടങ്ങില്‍ തൂലിക സാഹിത്യ വേദി പ്രസിഡന്റ് റഹീം പുഴയോരത്ത് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി വിജു.വി.രാഘവ് സ്വാഗതവും, വൈ. പ്രസിഡന്റ ജയരാജന് ഇങ നന്ദിയും പറഞ്ഞു.