പേരാമ്പ്ര; സ്വാതന്ത്ര്യം നേടി 77 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒരു പശുവിന് കിട്ടുന്ന പരിഗണന പോലും ഇന്ത്യയിലെ അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മറാത്തി എഴുത്തുകാരനും ദളിത് ആക്ടിവിസ്റ്റും ആയ ശരണ്‍ കുമാര്‍ ലിമ്പാളെ പറഞ്ഞു. കടിയങ്ങാട്ടെ അസറ്റ് വായനാമറ്റം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി അസറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ 200 ഓളം ഉന്നതികളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം അടുത്തറിയുന്നതിനും വേണ്ടി വീണ്ടും പേരാമ്പ്ര സന്ദര്‍ശിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. .40 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം കയ്യൊപ്പിട്ട പുസ്തകങ്ങള്‍ ലൈബ്രറിക്ക് സമ്മാനിച്ചു. അസറ്റ് ചെയര്‍മാന്‍ സി എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. എസ് പി കുഞ്ഞമ്മദ്,സത്യന്‍ കടിയങ്ങാട്,പെരിഞ്ചേരി കുഞ്ഞമ്മദ്, വികെ മൊയ്തു,എം പി കെ അഹമ്മദ് കുട്ടി,സി എച്ച് രാജീവന്‍, രദീപ് പാലേരി, പിസി മുഹമ്മദ് സിറാജ്, ,അര്‍ജുന്‍ കടിയ ങ്ങാട്, പി സി മുഹമ്മദ് സിറാജ്,കെ അരുണ്‍കുമാര്‍,ഉബൈദ് പി സി പ്രസംഗിച്ചു. അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നോച്ചാട് സ്വാഗതവും അക്കാദമിക് ഡയറക്ടര്‍ ടി സലീം നന്ദിയും പറഞ്ഞു.