കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള 2024 ലെ സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് കണ്ണൂര്‍ ചട്ടുകപ്പാറ സ്വദേശി കെ.ദേവിക്ക്. കാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയുമടങ്ങിയ അവാര്‍ഡ് ഏപ്രില്‍-27ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ എ.ഹരിദാസന്‍, മുതിര്‍ന്ന മാധ്യമപ്ര വര്‍ത്തകരായ കെ.മോഹന്‍ദാസ്, സര്‍വ്വദമനന്‍ കുന്ദമംഗലം, ഗൃഹലക്ഷ്മി വേദി ഭാരവാഹി സീനാബായ് ടീച്ചര്‍, ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ പി. ശിവപ്രസാദ് എന്നീ ജൂറികളാണ് അവാര്‍ഡ് ജേതാവിനെ
നിര്‍ണയിച്ചത്.