വടകര : പ്രിയം മൂവി & മ്യൂസിക് ഉല്‍ഘാടനവും ഗുരുവായൂര്‍ കണ്ണന് ഓഡിയോ സിഡി പ്രകാശനവും സംഗീതജ്ഞനും എഴുത്തുകാരനുമായ വി.ടി. മുരളി നിര്‍വഹിച്ചു. സാഹിത്യകാരി ആമി രജി സിഡി ഏറ്റുവാങ്ങി. വടകര അര്‍ബന്‍ സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സദ്ഭാവന ബുക്സ് എഡിറ്റര്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന് പ്രേംകുമാര്‍ വടകര അനുഗ്രഹഭാഷണം നടത്തി. സംഗീത സംവിധായകന് ഇ.വി. വത്സന് മാസ്റ്റര്‍, ഗാനരചയിതാവ് സലീം താഴത്തൂര്‍, ഗായിക വൈഷ്ണവി ഒഞ്ചിയം, സംഗീത സംവിധായകന് ശശി വള്ളിക്കാട്, എഴുത്തുകാരന് ശ്രീകോവില്‍ കടത്തനാട്, സംഗീത സംവിധായികയും ഗായികയുമായ ആര്.എല്‍.വി ധനരേഖ, എഴുത്തുകാരായ ട്രീസ അനില്‍, ഹീര വടകര, രഞ്ജിത്ത് കണ്ണോത്ത് എന്നിവര്‍ പ്രസംഗിച്ചു. ഗാനാലാപനവും അരങ്ങേറി.