മറ്റ് മതങ്ങളെ കുറിച്ച് മനസിലാക്കാനുള്ള വിശാലത എല്ലാവരിലും ഉണ്ടാകണം: ഡോ. ഹുസൈന്‍ മടവൂര്‍

മറ്റ് മതങ്ങളെ കുറിച്ച് മനസിലാക്കാനുള്ള വിശാലത എല്ലാവരിലും ഉണ്ടാകണം: ഡോ. ഹുസൈന്‍ മടവൂര്‍

മറ്റ് മതങ്ങളെ കുറിച്ച് മനസിലാക്കാനുള്ള വിശാലത എല്ലാവരിലും ഉണ്ടാകണം: ഡോ. ഹുസൈന്‍ മടവൂര്‍

 

കോഴിക്കോട്: സ്വന്തം മതങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍ തന്നെ മറ്റ് മതങ്ങളെ കുറിച്ച് മനസിലാക്കാനുള്ള വിശാലത ഉണ്ടായാല്‍ മതത്തിന്റെ പേരില്‍ നടക്കുന്ന വിദ്വേഷവും വെറുപ്പും ലഘൂകരിക്കാന്‍ കഴിയുമെന്ന് പാളയം ജുമ മസ്ജിദ് ചീഫ് ഇമാം ഡോ ഹുസൈന്‍ മടവൂര്‍ പറഞ്ഞു. മത സൗഹൃര്‍ദ്ദ സമിതിയുടെ ആഭിമുഖ്യത്തില്‍ റംസാന്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിവിധ മത സമൂഹങ്ങള്‍ പരസ്പര സ്‌നേഹവും ബഹുമാനവും കാത്ത് സൂക്ഷിക്കണം.സമകാലിക സാഹചര്യത്തില്‍ സൗഹര്‍ദ്ദ സംഗമങ്ങള്‍ക്ക് ഏറെ പ്രസ്‌ക്തിയുണ്ട് . ലഹരി പോലുള്ള തിന്മകളെ ചെറുക്കാന്‍ ഒന്നിച്ചുള്ള പരിശ്രമങ്ങള്‍ അനിവര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാളയം ജുമാ മസ്ജിദ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ വര്‍ഗീസ് മാത്യൂ തയ്യാറാക്കിയ പുസ്തകം ‘റംസാന്‍ പുണ്യ’ത്തിന്റെ വിതരണോദ്ഘാടനം മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ഡോ ഹുസൈന്‍ മടവൂര്‍ പുസ്തകം ഏറ്റുവാങ്ങി. പള്ളി കമ്മിറ്റി പ്രസിഡന്റ് എസ് മുഹമ്മദ് യൂനസ് അധ്യക്ഷത വഹിച്ചു. സെന്റ് സേവിയേഴ്‌സ് കോളജ് അസി .പ്രൊഫ. ഫാദര്‍ അനില്‍ സാന്‍ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഭാരതിയ വിദ്യാഭവന്‍ കോഴിക്കോട് ചെയര്‍മാന്‍ ആചാര്യ എ കെ ബി നായര്‍ മുഖ്യാതിഥിയായി. മത സൗഹൃദ സമിതി രക്ഷാധികാരികളായ എം വി കുഞ്ഞാമു , ആറ്റക്കോയ പള്ളിക്കïി, പള്ളിക്കമ്മിറ്റി സെക്രട്ടറി സി മുഹമ്മദ് ആരിഫ് എന്നിവര്‍ പ്രസംഗിച്ചു. പുസ്തക രചയിതാവ് പ്രൊഫ വര്‍ഗീസ് മാത്യു സ്വാഗതവും മതസൗഹൃദ സമിതി സെക്രട്ടറി സണ്ണി ജോസഫ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *