കോഴിക്കോട്: ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താറും സൗഹൃദ സംഗമവും ശ്രദ്ധേയമായി. കോഴിക്കോടിന്റെ മത സൗഹാര്‍ദവും ഐക്യവും വിളിച്ചോതുന്നതായി പരിപാടി. വെറുപ്പിന്റെ ഉല്‍പാദകരായി മാറുന്ന ഈ അവസരത്തില്‍ ഇത്തരത്തിലുള്ള സംഗമം മാതൃകാ പരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ച യോഗത്തില്‍ എം എല്‍ എ അഹമ്മദ് ദേവര്‍ കോവില്‍ ഉല്‍ഘാടനം ചെയ്തു. സച്ചിന്‍ ദേവ് എം.എല്‍.എ, മേയര്‍ ബീന ഫിലിപ്പ്, കാസിം ഇരിക്കൂര്‍, സത്യന്‍ മൊകേരി, കുഞ്ഞിക്കണ്ണന്‍, ബാലന്‍ മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ചെറുവാടി, ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, മുക്കം മുഹമ്മദ്, അബ്ദുള്ള, ഡോക്ടര്‍ മൊയ്തു, സൂര്യ നാരായണന്‍, ഷെവ. ചാക്കുണ്ണി, മോയിന്‍, സമദ് നരിപ്പറ്റ, പിഎന്‍കെ അബ്ദുള്ള, ഡോക്ടര്‍ ഷമീന, എയര്‍ലൈന്‍ അസീസ്, പിടി അബൂബക്കര്‍ ഹാജി, സലാം നരിക്കുനി, നാസര്‍ വെള്ളയില്‍, ഇപി മുഹമ്മദ്, ദീപക് ധര്‍മ്മടം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഒപി അബ്ദുറഹ്‌മാന്‍ സ്വാഗതവും നാസര്‍ കൈതപ്പോയില്‍ നന്ദിയും പറഞ്ഞു.