കോഴിക്കോട്:ഓര്ഗനൈസേഷന് ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും ഖുഷ് വന്ത് സിങ്ങിന്റെയും ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. ചെറുകിട പത്ര മാഗസിനുകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് ദേശീയ ചര്‍ച്ച ലോക പത്ര ദിനമായ മെയ് മൂന്നിന് കോഴിക്കോട് നടത്തുവാനും യോഗം തീരുമാനിച്ചു തുടര്‍ന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുവാനും തീരുമാനിച്ചു. പീപ്പിള്‍സ് റിവ്യൂ ഹാളില്‍ നടന്ന ചടങ്ങ് സംഘടനയുടെ രക്ഷാധികാരി പി.ടി നിസാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു .ബഷീര്‍ അത്തോളി ,റാണി ജോയ്, ജയരാജന് അനുഗ്രഹ,എം .വിനയന്, ടി.എം .സത്യജിത്ത് പണിക്കര്‍, പി .സംഗീത ,പ്രസീത കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു.