കോഴിക്കോട്; ദേശാഭിമാനിയുടെ കോഴിക്കോട്ടെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ലാപിക് സ്ട്രക്ചറല്‍ ആന്‍ഡ് കോണ്‍ട്രാക്ടിംങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍ കെജ തോമസ്, ബിനോയ് വിശ്വം, എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ്, പുത്തലത്ത് ദിനേശന്‍, എംഎ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ 44 വര്‍ഷമായി സ്റ്റീല്‍ സ്ട്രക്ചറല്‍ ഫീല്‍ഡില്‍ പ്രവര്‍ത്തക്കുന്ന ലാപിക് കേരളത്തിലെ ആദ്യത്തെ ബിഒടി ബസ്റ്റാന്‍ഡായ കണ്ണൂര്‍ ബസ്റ്റാന്‍ഡിന്റെ സ്ട്രക്ടചര്‍ ഡിസൈന്‍വര്‍ക്ക് പൂര്‍ത്തീകരിച്ചിട്ടുണ്ട്. പികെ സ്റ്റീല്‍, ആര്‍പി ഗ്ലോബല്‍ മാള്‍, ആശിര്‍വാദ് സിനിമാസ് അമാന ടയോട്ട ഇള്‍പെടെയുള്ള വര്‍ക്കുകള്‍, വാഹന ഷോറൂമുകള്‍, ഫാക്ടറികള്‍ ബില്‍ഡിങ്ങുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയുടെ സ്ട്രക്ചറല്‍ വര്‍ക്ക് നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പ്രെജക്ടുകള്‍ ലാപിക് പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായിലാണ് ലാപിക്കിന്റെ ഓഫിസ്.