കോഴിക്കോട് : ഭാരതീയ തപാല്‍ വകുപ്പ് ഏര്‍പ്പെടുത്തിയ ശ്രീരാമജന്മഭൂമി മന്ദിര്‍ സോവനീര്‍ തപാല്‍ വകുപ്പ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് എന്‍.സത്യന്‍ പോസ്റ്റ് ഫോറം സീനിയര്‍ അംഗവും മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റുമായ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണിയ്ക്ക് എം. ഡി.സി. ഓഫീസില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
തപാല്‍ വകുപ്പിന്റെ വിവിധ പദ്ധതികളുമായി സഹകരിക്കുന്ന വ്യക്തിയും മുതിര്‍ന്ന പോസ്റ്റ് ഫോറം അഗവും മായതിനാലാണ് തപാല്‍ വകുപ്പിന്റെ അംഗീകാരം നല്‍കുന്നതെന്ന് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് എന്‍.സത്യന്‍ പറഞ്ഞു. പോസ്റ്റ് ഫോറം അംഗം പി.ഐ. അജയന്‍ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. എം.കെ. അയ്യപ്പന്‍, സി.സി. മനോജ്, ജെ.ജി.റൊണാള്‍ഡ്, പി.പി.ശ്രീരസ് എന്നിവര്‍ ആശംസ നേര്‍ന്നു.
തപാല്‍ വകുപ്പ് നല്‍കിയത് വലിയ അംഗീകാരമായി കാണുന്നുവെന്നും തപാല്‍ വകുപ്പിന്റെ ഖ്യാതി യും സേവനങ്ങളും ജനങ്ങളില്‍ എത്തിക്കുവാന്‍ പോസ്റ്റ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിപ്പെടുത്തുമെന്നും ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി പറഞ്ഞു.