തൃശ്ശൂര്‍ : ആശാവര്‍ക്കര്‍മാര്‍ക്ക് സ്ഥിരം വേതനം അനുവദിക്കാനും തൊഴില്‍ നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യുസി) സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു.
തൃശ്ശര്‍ ഹോട്ടല്‍ കോവിലകം റസിഡനസിയില്‍ ചേര്‍ന്ന സമ്മേളനം ഐ.എന്‍.ടി.യൂസി അഖിലേന്ത്യാ സെക്രട്ടറി ഡോ. എം. പി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ഐ.എന്‍.ടി.യു.സി നേതാവ് ചന്ദ്രന്‍ നന്തിലത്തിനെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യന്‍ നാഷണല്‍ സാലറീസ് എംപ്ലോയീസ് & പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന വൈസ് പ്രസി. ഡോ. പി. പി. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരള ഇന്‍ഡസ്ട്രിയല്‍ റൂറല്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു. സി) സംസംഥാന ട്രഷറര്‍ അഡ്വ. കെ. എം. കാദിരി, ഇന്ത്യന്‍ നാഷണല്‍ സാലറീസ് എംപ്ലോയീസ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി ടി.ടി പൗലോസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാമകൃഷ്ണന്‍, ഇ.ടി പത്മനാഭന്‍, വി. കെ നാരായണന്‍ നായര്‍, അബ്ദുള്‍ റസാഖ്, മറിയക്കുട്ടി വര്‍ഗ്ഗീസ്, കമലപണിക്കര്‍, മസ്താന്‍ കോട്ടോല്‍, വിദ്യാധരന്‍ പുളിക്കല്‍, കെ.എം. ബോസ്, ആന്റണി റോബര്‍ട്ട് തുടങ്ങിയവര്‍ സംസാരിച്ചു.