അക്ബര്‍ ഹോളിഡേയ്‌സ് സി.ഇ.ഒ ബേനസീര്‍ നാസറിന് എക്‌സലന്‍സ് അവാര്‍ഡ്

അക്ബര്‍ ഹോളിഡേയ്‌സ് സി.ഇ.ഒ ബേനസീര്‍ നാസറിന് എക്‌സലന്‍സ് അവാര്‍ഡ്

 

കോഴിക്കോട് :അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ 2025 ലെ വുമണ്‍ ഓഫ് വണ്ടര്‍ ലീഡര്‍ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് അക്ബര്‍ ഹോളിഡേഴ്‌സ് സി ഇ ഒ യും ഡയറക്ടറുമായ ബേനസീര്‍ നാസറിന്. ട്രാവല്‍ ആന്റ് ടൂറിസം, മേഖലയിലെ മികച്ച നേട്ടങ്ങളള്‍ക്കാണ് അവാര്‍ഡ്. ഡല്‍ഹിയില്‍ നടന്ന ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷ ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി . യാത്രാ ടൂറിസം വ്യവസായത്തിലെ ശ്രദ്ധേയമായ സംഭാവനകള്‍ക്കും നേതൃത്വത്തിനും ഇന്ത്യയിലുടനീളമുള്ള പ്രഗത്ഭരായ സ്ത്രീകളെ ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആദരിക്കുന്നുണ്ട്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം സംരംഭകര്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നതെന്നും ബേനസീര്‍ നാസര്‍ പറഞ്ഞു. അക്ബര്‍ ഹോളിഡേയ്‌സിനെ ഉയരങ്ങളിലേക്ക് നയിച്ച ആത്മ സമര്‍പ്പണത്തിനും വൈദഗ്ദ്ധ്യത്തിനുള്ള അഭിമാനകരമായ ബഹുമതിയാണ് ബേനസീര്‍ നാസറിന് ലഭിച്ചതെന്ന് അക്ബര്‍ ട്രാവല്‍ ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *