തിരുവനന്തപുരം: അക്ഷരദീപം കലാ – സാഹിത്യോത്സവവും വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള പുരസ്കാര വിതരണവും പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രേഷന് – പുരാവസ്തു വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്സ് ജനറല്‍ മാനേജര്‍ പ്രൊഫ.എം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കാവ്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് കെ. ജയകുമാര്‍ ഐഎഎസിന് കാവ്യശ്രേഷ്ഠ വന്ദനവും കലാരംഗത്തെ സമഗ്രസംഭാവനയ്ക്ക് സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കലാശ്രേഷ്ഠ വന്ദനവും മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം അഡ്വ. അനില്‍ കാട്ടാക്കടയ്ക്കും മന്ത്രി നല്കി ആദരിച്ചു. നോവല്‍ പുരസ്കാരം ഡോ. പത്മിനി ഗോപിനാഥ്, വിജ്ഞാന്ശ്രേഷ്ഠ പുരസ്കാരം എംഎസ് ഗോവിന്ദന്‍കുട്ടി, സിനിമ പുരസ്കാരം കെഎസ് ഹരിഹരന്, കവിതാ പുരസ്കാരം ദീപ ബിബീഷ് നായര്‍, കഥാപുരസ്കാരം ശ്രീകോവില്‍ കടത്തനാട്, കവിതാ പുരസ്കാരം ശ്രീകല എംഎസ്, നടനശ്രേഷ്ഠ പുരസ്കാരം ഗോപന് ചരുവിള, യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജി, മാധ്യമ പുരസ്കാരം ശ്രീജ അജയ്, നടനശ്രീ പുരസ്കാരം രതീഷ് പേരൂര്‍ക്കട എന്നിവര്‍ക്ക് കെ. ജയകുമാര്‍ ഐ.എ.എസ് സമ്മാനിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി പ്രശസ്തിപത്രം സമര്‍പ്പിച്ചു. എഴുത്തുകാരന് സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കെ. ജയകുമാര്‍ ഐഎഎസ്, സൂര്യ കൃഷ്ണമൂര്‍ത്തി, അക്ഷരദീപം ചെയര്‍മാനും എഴുത്തുകാരിയുമായ കവിത വിശ്വനാഥ്, പാളയം നഗരസഭ കൗണ്‍സിലര്‍ പാളയം രാജന്, സാഹിത്യ- സിനിമാ പ്രവര്ത്തകന് ജി.ഹരീഷ് കുമാര്‍, മാധ്യമപ്രവര്ത്തകന് ഇആര്‍ ഉണ്ണി, അക്ഷരദീപം ട്രഷറര്‍ വിജിത.വി.ടി എന്നിവര്‍ സംസാരിച്ചു.