ഗോവ: ഗോവ സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമവകുപ്പിന്റെ ദേശീയതല പുരസ്‌കാരമായ ഇംപാക്ട് ബിയോണ്ട് മെഷര്‍ സിഎസ്ആര്‍ അവാര്‍ഡ് 2025 ഗോവ സാമൂഹിക നീതിവകുപ്പ് മന്ത്രി സുഭാഷ് പാല്‍ ദേശായി മിഥുന്‍രാജ് ഒറ്റക്കണ്ടന് സമ്മാനിച്ചു. റൈസിങ്‌മേക്കര്‍ എന്ന കാറ്റഗറിയിലാണ് പുരസ്‌കാരം ലഭിച്ചത്. ഗോവരാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള മുഖ്യാതിഥിയായിരുന്നു.
ഐക്യരാഷ്ട്ര സഭയിലെ ഐഎന്‍ജിഒ പ്രതിനിധിയായി പ്രവര്‍ത്തിച്ചുവരുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ പന്ത്രണ്ട് ഇന്ത്യന്‍ ഐക്കണ്‍ സ്‌പേവിംങ് ദി വേ ഫോര്‍ ഫ്യൂച്ചര്‍ ജനറേഷന്‍ പട്ടികയിലും ഫോബ്‌സ് ഇന്ത്യയുടെ ഇന്‍പെക്കബിള്‍ ട്രെന്‍ഡേഴ്‌സ് ഓഫ് 2024 പട്ടികയിലും ഇടം നേടിയിട്ടുണ്ട്. നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരം നേടിയ മിഥുന്‍ രാജിന് 2024ല്‍ ദുബൈ ഗവണ്‍മെന്റ് ഹ്യുമാനിറ്റേറിയന്‍ പയനീര്‍ കാറ്റഗറിയില്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്.