കോഴിക്കോട്: തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിന്റെ സഹകരണത്തോടെ കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ‘സ്വാതി മ്യൂസിക്ക് & ഡാന്‍സ് ഫെസ്റ്റ് 2025’ ഏപ്രില്‍ 17 മുതല്‍ 20 വരെ കോഴിക്കോട് വച്ചു നടക്കും.
കര്‍ണാടക സംഗീതത്തിലേന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിലും അസാമാന്യ നൈപുണ്യം തെളിയിച്ച തിരുവിതാംകൂര്‍ സംസ്ഥാനത്തെ മഹാരാജാവായിരുന്ന സ്വാതി തിരുന്നാള്‍ രാമവര്‍മ്മ തമ്പുരാന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം കലാനിധി ട്രസ്റ്റ് ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.കോഴിക്കോട് തിരുവണ്ണൂര്‍ വിശ്വനാഥ ഓഡിറ്റോറിയത്തില്‍ സമാപനം സ്വാതി ഫെസ്റ്റ് എംഎസ് ദേവിക ശ്രേയാംസ് കുമാര്‍ (ഡയറക്ടര്‍,ഓപ്പറേഷന്‍സ്, മാതൃഭൂമി, കോഴിക്കോട്) ഉത്ഘാടനം നിര്‍വഹിക്കും. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, ഒഡീസി, കഥക്, മണിപ്പൂരി, നാടോടി നൃത്തം, ഗാനാലാപനം (പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗാനങ്ങള്‍) എന്നിവയും യൂസഫലി കേച്ചേരി സ്മൃതി പുരസ്‌കാരസന്ധ്യയും ഉണ്ടാകും. ഫെസ്റ്റില്‍ പങ്കെടുക്കുവാന്‍ അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രില്‍ 3 വ്യാഴാഴ്ച. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447509149/7034491493/8089424969 എന്നി ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്‌സന്‍ ഗീതാ രാജേന്ദ്രന്‍, കലാനിധി അറിയിച്ചു.