കോഴിക്കോട്: കിര്‍ത്താട്‌സ്് വകുപ്പ് സംഘടിപ്പിക്കുന്ന നെര്‍ദ്ധി ഗോത്ര സാഹിത്യോത്സവത്തിന് നാളെ തുടക്കമാകുമെന്ന് സന്ധ്യശേഖര്‍ ടി ഡെപ്യൂട്ടി ഡയറക്ടര്‍ (വികസനപഠനം) & നോഡല്‍ ഓഫിസര്‍ നെര്‍ദ്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗോത്ര സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് നോര്‍ത്ത് എം എല്‍ എ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുനാളെ വൈകുന്നേരം 6 മണിക്ക് നിര്‍വ്വഹിക്കും. ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സമാപന ദിവസമായ മാര്‍ച്ച് 29 നു കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ , കോഴിക്കോട് എം പി എം.കെ. രാഘവനും പങ്കെടുക്കും. പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, പദ്മശ്രീ ചെറുവയല്‍ രാമന്‍, പദ്മശ്രീ അര്‍ജുന്‍ സിംഗ് ധ്രുവേ, പദ്മശ്രീ ഡോ. ധനഞ്ജയ് ദിവാകര്‍ സാങ്ഡെ എന്നിവരും പ്രശസ്ത പിന്നണി ഗായിക നഞ്ചി അമ്മയും വിവിധ ദിവസങ്ങളിലായി ദേശീയ ഗോത്ര സാഹിത്യോത്സവത്തിന്റെ ഭാഗമാകും. ഗോത്ര സാഹിത്യോത്സവം നെര്‍ദ്ധി കോഴിക്കോട് ചേവായൂരില്‍ സ്ഥിതി ചെയ്യുന്ന കിര്‍ടാഡ്സ് ക്യാമ്പസില്‍ ഈ മാസം 27 മുതല്‍ 29 വരെ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രഭാഷാ എഴുത്തുകാരും ഗോത്ര മേഖലയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധരും ഒത്തു ചേരുന്ന ദേശീയ ഗോത്ര സാഹിത്യ സംഗമത്തിന് നീലഗിരിക്കുന്നുകള്‍ എന്നര്‍ത്ഥം വരുന്ന ‘നെര്‍ദ്ധി’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.ഗോത്ര ഭക്ഷ്യമേള, ഗോത്ര കലാമേള, കരകൗശല ഉല്പന്ന പ്രദര്‍ശനവും വിപണനവും, ഗോത്ര ചിത്രകാരന്മാരുടെ ദേശീയ ചിത്ര പ്രദര്‍ശനവും വില്‍പ്പനയും, മ്യൂസിയം എക്‌സിബിഷന്‍ തുടങ്ങിയവയും ഈ ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള മൂന്നു ഗോത്ര ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനവും വില്പനയും, വയനാട്, എറണാകുളം, കാസറഗോഡ് ജില്ലകളില്‍ നിന്നുള്ള ഗോത്ര വിഭാഗക്കാരുടെ കരകൗശല ഉല്പന്ന പ്രദര്‍ശനവും വിപണനവും സാഹിത്യോത്സത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. സാഹിത്യോത്സവത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കിര്‍ത്താട്‌സ് ക്യാമ്പസില്‍ പൂര്‍ത്തിയായി. വാര്‍ത്താസമ്മേളനത്തില്‍
.ഡോ. പ്രദീപ് കുമാര്‍ കെ എ സ്, ഡെപ്യൂട്ടി ഡയറക്ടര്‍ (പരിശീലനം ), സുഭാഷ് വി എ സ് ഡെപ്യൂട്ടി ഡയറക്ടര്‍ ( നരവംശശാസ്ത്രം ) അനീഷ് ടി, (അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ പങ്കെടുത്തു.
