കാഴ്ചകളുടെ വിസ്മയവുമായി കോഴിക്കോട് ബീച്ചില്‍ അറേബ്യന്‍ സീ 28 മുതല്‍

കാഴ്ചകളുടെ വിസ്മയവുമായി കോഴിക്കോട് ബീച്ചില്‍ അറേബ്യന്‍ സീ 28 മുതല്‍

കോഴിക്കോട്: കടല്‍ക്കാഴ്ചകളുടെ കൗതുകച്ചെപ്പുമായി അറേബ്യന്‍ സീ പ്രദര്‍ശന വിപണന മേളയ്ക്ക് 28ന് തുടക്കമാവുമെന്ന് പിആര്‍ഒ സുധീര്‍ കോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേള 45ദിവസം നീണ്ടുനില്‍ക്കും. 3 അടി നീളമുള്ള സ്വര്‍ണ്ണ മത്സ്യവും ആഫ്രിക്കന്‍ കാടുകളില്‍ മാത്രം കണ്ടുവരുന്ന അനാക്കൊണ്ടയും ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന കാഴചകളാണ് അറേബ്യന്‍ സീ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ പൂര്‍ണ്ണമായും ശിതീകരിച്ച പവലി യനില്‍ അറേബ്യന്‍ സീ ഒരുക്കുന്ന പ്രദര്‍ശന – വിപണന മാമാങ്കം 25ന് വെള്ളി (വൈകുന്നേരം . 7 മണിക്ക് സിനിമാതാരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്യും. വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഒരു കൈ സഹായം, വീടിന്റെ കാവല്‍ക്കാ രന്‍, ഒപ്പം വീട്ടിലെ കുട്ടികളെ ചിത്രം വരയ്ക്കാനും സഹായിക്കും; ഇങ്ങനെ ത്രീ – ഇന്‍ – വണ്‍ റോബോട്ടുകളെയും മേളയില്‍ കാണാം. 250 അടി നീളത്തില്‍ തീര്‍ത്ത ഗ്ലാസ് തുരങ്കത്തിന് മുകളില്‍ കടല്‍വെള്ള ത്തില്‍ നീന്തി തുടിക്കുന്ന അറബികടലിനടിയിലെ മീനുകളെ കണ്ട് അതിനടിയി ലൂടെ രസകരമായ ഒരു യാത്രയും കാഴ്ചകളുടെ കൂടൊരുക്കുന്ന മേള സമ്മാനി – ക്കും. പറങ്കിപ്പടയുടെ പായ്ക്കപ്പലും മേളയുടെ ഒരു സവിശേഷതയാണ്. കൂടാതെ 10 രൂപ മുതല്‍ അടുക്കള സാധനങ്ങള്‍ വാങ്ങാം, 100 രൂപ മുതല്‍ കുത്താമ്പള്ളി ബെഡ് ഷീറ്റുകള്‍, ഫര്‍ണിച്ചറിന് വമ്പിച്ച വിലക്കുറവുമായി ഡിമോറ ഫര്‍ണിച്ചര്‍. സോഫ സെറ്റി 4990 രൂപ മുതല്‍, ഡബിള്‍ കോട്ട് കട്ടില്‍, ബെഡ് 9990 രൂപ മുതല്‍, വീട്ടിലേക്ക് വേണ്ട എല്ലാത്തരം ഫര്‍ണിച്ചറുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ഇഷ്ടപെട്ട മോഡലുകളില്‍ ഫ്രീ ഹോം ഡെലിവറി ആയി എത്തിച്ചു നല്‍കും. അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 150 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയും അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 11 മുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശനം. വാര്‍ത്താ സമ്മേളനത്തില്‍ വിനോദ് കാഞ്ഞങ്ങാട്, കോര്‍ഡിനേറ്റര്‍മാരായ സജാദ് കെഎച്ച്, അര്‍ഷാദ് അരിപ്പ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *