കോഴിക്കോട്: ഐസക് ഈപ്പന്റെ ഏറ്റവും പുതിയ പുസ്തകം ‘സെര്‍ട്ടോ ഏലിയോസ്’ ന്റെ പ്രകാശനം 2025 ഏപ്രില്‍ 9 ബുധനാഴ്ച്ച വൈകുന്നേരം 4 : 30 നു കൈരളി, ശ്രീദേവി ഓഡിറ്റോറിയം, കോഴിക്കോട് വെച്ച് നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം, മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിര്‍വഹിക്കും. അശോകന്‍ ചരുവില്‍ പുസ്തകപ്രകാശനം ചെയ്യും. ഷീല ടോമി പുസ്തകം ഏറ്റുവാങ്ങും. കെ.ടി കുഞ്ഞിക്കണ്ണന്‍ ആമുഖ പ്രഭാഷണം നടത്തും. ഡോ. പി.കെ പോക്കര്‍, പി.കെ പാറക്കടവ് എന്നിവര്‍ ചടങ്ങില്‍ പ്രഭാഷണം നടത്തും. ഡോ. മിനി പ്രസാദ് പുസ്തക പരിചയം നടത്തും. ശേഷം എം കെ രമേശ്, മുഖ്താര്‍ ഉദരംപൊയില്‍ എന്നിവര്‍ സംസാരിക്കും.