കോഴിക്കോട്: ലഹരി കുറ്റകൃത്യങ്ങള്‍ നാടിനെ ഭീതിലാക്കിയ സാഹചര്യത്തില്‍ ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് റിട്ട. ഡിവൈ.എസ്.പി. പി ടി. മെഹബൂബ് പറഞ്ഞു. ചക്കുംകടവ് വനിതാ വിംഗ് സംഘടിപ്പിച്ച നൂറ് കുടുംബങ്ങള്‍ക്ക് പുതുവസ്ത്രം വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ വിംഗ് പ്രസിഡണ്ട് എം.എസ്.അജുഷ ആധ്യക്ഷം വഹിച്ചു. നോമ്പ് തുറകിറ്റ്, നമസ്‌കാര കുപ്പായ വിതരണവും നിര്‍വ്വഹിച്ചു.
ട്രഷറര്‍ എന്‍.ബല്‍ക്കീസ്, പി.വി റംല കെ.എം.ഹസീന ,സി.പി.എം. സഈദ് അഹമ്മദ്, പി.അഹമ്മദ് സക്കീര്‍ ,പി.കെ.ബഷീര്‍, ടി.കെ മാമുക്കോയ എന്നിവര്‍ സംസാരിച്ചു.