മോശമായ കാര്യങ്ങളോട് മുഖം തിരിക്കണം: എ ഉമേഷ്, അസിസ്റ്റന്റ് കമ്മിഷ്ണര്‍ ഓഫ് പൊലിസ്

മോശമായ കാര്യങ്ങളോട് മുഖം തിരിക്കണം: എ ഉമേഷ്, അസിസ്റ്റന്റ് കമ്മിഷ്ണര്‍ ഓഫ് പൊലിസ്

മോശമായ കാര്യങ്ങളോട് മുഖം തിരിക്കണം: എ ഉമേഷ്, അസിസ്റ്റന്റ് കമ്മിഷ്ണര്‍ ഓഫ് പൊലിസ്

കോഴിക്കോട്: മോശമായ കാര്യങ്ങളോട് നമ്മളെല്ലാം മുഖം തിരിച്ചാല്‍ സമൂഹം നന്നാകുമെന്ന് പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ ഉമേഷ് പറഞ്ഞു. അച്ഛനായാലും മകനായാലും മകളായാലും ഭാര്യയായാലും ഭര്‍ത്താവായാലും, മാധ്യമപ്രവര്‍ത്തകനായാലും, പൊലിസുദ്യോഗസ്ഥനായാലും ആരായാലും നമ്മെളെല്ലാം നല്ലൊരു കേള്‍വിക്കാരനാകണം. വനിതാ ശിശു ക്ഷേമവകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാലസംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും എന്നവിഷയത്തില്‍ മാധ്യമങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളില്‍ പൊടിപ്പും തൊങ്ങലുംവച്ച് കൊണ്ടുള്ള രീതി കണ്ട് വരുന്നുണ്ട്. ഈകാലത്തെ മത്സര ബുദ്ധിയുടെ കുഴപ്പംകൊണ്ട് കൂടിയാണ് ഇത് സംഭവിക്കുന്നത്. സീനിയര്‍ ജേര്‍ണലിസ്റ്റുകളോട് തുറന്ന് പറയാന്‍ സാധിക്കും.എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്കായി നടത്തുന്ന ഇടപെടലുകള്‍ ഫോണ്‍കോള്‍ പോലും െറക്കോര്‍ഡ് ചെയ്യുന്ന രീതിയുണ്ട്. ഇതെല്ലാം അനഭിലഷണീയമാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. കോഴിക്കോട്ടെ പൊലിസും മാധ്യമപ്രവര്‍ത്തകരും സംഘര്‍ഷം കുറവാണ്. അതിന് പ്രധാനകാരണം കാലിക്കറ്റ് പ്രസ് ക്ലബിന്റെ ഉയര്‍ന്ന നേതൃശേഷിയാണ്. സത്യവും വസ്തുതയും അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരുന്നതില്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ ശൈലി മാതൃകാപരമാണ്.

വാര്‍ത്തകള്‍ ക്രിയാത്മകമാകണം. മാധ്യമപ്രവര്‍ത്തകനാകുന്നതിനുമുന്‍പ് എന്താണോ ചെയ്യാനാഗ്രഹിച്ചത്, അത് മാധ്യമപ്രവര്‍ത്തകനായതിന് ശേഷവും തുടരണം. ഇക്കാര്യം പൊലിസുദ്യോഗസ്ഥര്‍ക്കും ബാധകമാണ്. മനുഷ്യത്വം നഷ്ടപ്പെട്ട പ്രവര്‍ത്തനം ഒരാളില്‍ നിന്നും ഉണ്ടാകരുത്. കള്ള ബാലപീഡനകേസുകള്‍ വര്‍ധിക്കുകയാണ്. വാര്‍ത്തകള്‍ വരുമ്പോള്‍ പൊലിസിന്റെ നിലപാട് കൂടി മനസിലാക്കി വാര്‍ത്തകൊടുക്കണമെന്നും വാര്‍ത്തകള്‍ ശിശു സൗഹൃദമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് ഇപി മുഹമ്മദ് അധ്യക്ഷതവഹിച്ചു. സാമൂഹിക നീതി വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്‌റഫ് കാവില്‍,
റിട്ട.ഡെപ്യൂട്ടി കലക്ടര്‍ അഷ്‌റഫ് മുന്‍ കാവല്‍ പ്ലസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അഡ്വ. അപര്‍ണാനാരായണന്‍ എന്നിവര്‍ ബാലനീതി (കുട്ടികളെ ശ്രദ്ധയും സംരക്ഷണവും) നിയമം, പോക്‌സോ, ശൈശവ വിവാഹം എന്നീവിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍ സബീന ബീഗം, കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി പികെ സജിത്ത്, ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ ഷൈനി എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *