കോഴിക്കോട്: പതിമൂന്നാമത് കുഞ്ഞുണ്ണി സ്മൃതിയും കുട്ടേട്ടന്‍ സാഹിത്യപുരസ്‌ക്കാര സമര്‍പ്പണവും നാളെ മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വൈകിട്ട് നാലുമണിക്ക് നടക്കും. കഥാകൃത്ത് ശത്രുഘ്‌നന്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ ആര്‍ മോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തും. എംടിയുടെ കുഞ്ഞുണ്ണി സ്മൃതി വായന ആകാശവാണിയിലെ ബോബി സി മാത്യു നിര്‍വഹിക്കും. കുഞ്ഞുണ്ണിക്കവിതകളുടെ ആലാപനവുമുണ്ടാകും.ലത്തീഫ് പറമ്പില്‍ പുരസ്‌കാരാവലോകനം നടത്തും. റനീഷ് പേരാമ്പ്രയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നവാഗത പ്രതിഭകള്‍ മറുമൊഴി നടത്തും.