പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

 

കോഴിക്കോട്: മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ള യുജിഎസ് ഗ്രൂപ്പിന്റെ പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബ്രാഞ്ച് ഉദ്ഘാടനം എം. കെ. രാഘവന്‍ എംപി നിര്‍വഹിച്ചു. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായി. യുജിഎസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ക്യാഷ് കൗണ്ടര്‍ ഉദ്ഘാടനവും അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ സ്‌ട്രോങ്ങ് റൂം ഉദ്ഘാടനവും, കെടിഡിസി ചെയര്‍മാന്‍ പി കെ ശശികോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റംലത്ത്. കെ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മജീദ് ടി. വി, സിപിഎം ലോക്കല്‍ സെക്രട്ടറി, അസിസ് കെപി, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ തളിയില്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുബൈര്‍ പി. ടി, ഗിരീഷ് ഗുപ്ത, ശിവദാസന്‍ ആശംസകള്‍ നേര്‍ന്നു. യുജിഎസ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ശ്യാംകുമാര്‍. കെ നന്ദി പറഞ്ഞു. അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സുഹൈല്‍ കെ കെ, സെയില്‍സ് മാനേജര്‍ ശാസ്ത്പ്രസാദ്. ടി, മാര്‍ക്കറ്റിങ് ഹെഡ് ഷെമീര്‍ അലി, ഓപ്പറേഷന്‍ മാനേജര്‍ രാജീവ്, വിവിധ ബ്രാഞ്ച് മാനേജര്‍ മാര്‍, സ്റ്റാഫുകള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. യുജിഎസ് ഗ്രൂപ്പിന്റെ പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശാഖ കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലെ ഈപീസ് ആര്‍ക്കേഡിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യുജിഎസ് ബ്രാഞ്ച് മാനേജര്‍ അഫ്‌സല്‍ എന്‍ പി സ്വാഗതവും യുജിഎസ് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ശ്യാംകുമാര്‍. കെ നന്ദി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെയും പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്ന യുജിഎസ് ഗ്രൂപ്പിന്റെ സേവനം ഇനി കോഴിക്കോട് ജില്ലയിലും ലഭ്യമാകും.

Share

Leave a Reply

Your email address will not be published. Required fields are marked *