പാരീസ്: 2024 ല്‍ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്‌സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ രചിച്ച ‘ ബോന്‍ജൂര്‍ പാരീസ് ‘ യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിര്‍മാണ വിസ്മയമായ ഈഫല്‍ ടവറിന് മുന്നില്‍ പ്രകാശനം ചെയ്തു. പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നില്‍ വെച്ച് പ്രകാശിപ്പിച്ചത്. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. ചടങ്ങില്‍ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രൊഫസര്‍ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനില്‍ പി, ആബിദ് എസ്, ഇംലാസ് ആര്‍, മിഥുന്‍ എം, അജ്മല്‍ ആര്‍,ഉദയ് കെ, അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.