കോഴിക്കോട്: സംസ്ഥാനത്തിലെ നഴ്‌സുമാര്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ദേശീയ ഫ്‌ളോറന്‍സ് നൈറ്റിങ് ഗേല്‍
അവാര്‍ഡ് ലഭിക്കാത്തതിന് കാരണം സംസ്ഥാനസര്‍ക്കാരിന്റെ തെറ്റായ നടപടിയാണെന്ന് ട്രെയ്ന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവാര്‍ഡിനയക്കുന്ന നഴ്‌സുമാരുടെ അപേക്ഷകള്‍ പരിശോധിക്കുന്ന സമിതിയില്‍ ടിഎന്‍എഐയുടെ പ്രതിനിധിയെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പെടുത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഈ അവാര്‍ഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡംസംസ്ഥാനങ്ങളിലെ സമിതിയില്‍ ടിഎന്‍എഐയുടെ പ്രതിനിധിയെ ഉള്‍പെടുത്തണമെന്നാണ്്. ഈ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ പാലിക്കാത്തത് കൊണ്ടാണ് കേരളത്തിലെ നഴ്‌സുമാര്‍ക്ക് അവാര്‍ഡ് ലഭിക്കാതെ പോകുന്നത്. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലും നിഷ്‌കര്‍ഷിച്ച ഈ മാനദണ്ഡം കേരളത്തിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതുവരെ പരിഗണിച്ചതായി അറിയിപ്പ് ലഭിച്ചിട്ടില്ല. രാഷ്ട്രപതി നേരിട്ട് നല്‍കുന്ന പ്രശസ്തി പത്രവും , ഒരുലക്ഷം രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. നഴ്‌സിങ് രംഗത്ത് ലോകത്തിന് മാതൃകയായ കേരളത്തിലെ നഴ്‌സുമാര്‍ക്ക് അവാര്‍ഡ് ലഭിക്കാതെ പോകുന്നതിലുള്ള തടസം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നവര്‍കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. പ്രമീന മുക്കോളത്ത്, പ്രൊഫ. അഗ്‌നറ്റ് ബീന മാണി, ഡോ. ജോസ് ലിന്‍ മരിയറ്റ് പങ്കെടുത്തു.