രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്ത് പകര്‍ന്ന് പ്രവാസി പണം

രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കരുത്ത് പകര്‍ന്ന് പ്രവാസി പണം

രാജ്യത്തിന്റെ സമ്പദ് ഘടനക്ക് കരുത്ത് പകര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2023-24 പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തിലേക്കയക്കുന്ന പണത്തിന്റെ തോത് കുതിച്ചുയര്‍ന്നു ഇന്ത്യന്‍ സമ്പദ്ഘടനക്ക് എക്കാലവും താങ്ങും തണലുമാണ് പ്രവാസികള്‍ നാട്ടിലേക്കയച്ച പണം. ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ ആടിയുലഞ്ഞപ്പോള്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ ഉപകരിച്ചത്. അക്കാലത്ത് പ്രവാസികള്‍ രാജ്യത്തേക്കയച്ച പണമായിരുന്നെന്ന് സാമ്പത്തിക വിദഗധര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023-24 ലെ കണക്കനുസരിച്ച് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം അയച്ചത് മഹാരാഷ്ട്രയാണെങ്കില്‍ തൊട്ടുപുറകിലാണ്. 2016-17 ഏറ്റവും കൂടുതല്‍ പ്രവാസി പണം രാജ്യത്തേക്കയച്ചിരുന്നത്. ആകെ രാജ്യത്തേക്ക് എത്തിയിരുന്നത പണത്തിന്റെ 19%മായിരുന്നു അത്. എന്നാല്‍ 2020-21 ലാണ് മഹാരാഷ്ട്ര കേരളത്തെ മറകടന്നത്. 2023-24ല്‍ മഹാരാഷ്ട്ര 20.5% ഉം കേരളം 19.7% എന്ന കണക്കിലാണ് രാജ്യത്തേക്ക് പണം അയച്ചിട്ടുള്ളത്. റിസര്‍വ് ബാങ്കാണ് കണക്കുകള്‍ പുറത്തുവിട്ടത്. മുന്‍കാലങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ നിന്നാണ് പണം ഇന്ത്യയിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് കുറഞ്ഞ് വരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുഎസ്, ബ്രിട്ടന്‍, സിംഗപ്പൂര്‍, കാനഡ, ഓസ്‌ട്രേലിയ ബല്‍ജിയം,എന്നീരാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പണം പ്രവാസി ഇന്ത്യക്കാര്‍ രാജ്യത്തേക്കയച്ചിട്ടുള്ളത്. കേരളത്തില്‍ നിന്ന്, ഗള്‍ഫ് ഇതര രാജ്യങ്ങളിലേക്ക് ഉന്നത വിദ്യഭ്യാസത്തിനും തൊഴിലിനും വേണ്ടി വിദ്യാര്‍ഥികള്‍ പോകുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കാനായി പോകുന്ന പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണം അമൂല്യമാണ്. പ്രവാസി കുടുംബങ്ങള്‍ക്ക് ഫലപ്രദമായ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. സംസ്ഥാനസര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും കീഴിലുള്ള പ്രവാസി ക്ഷേമത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങളാണ് ഇക്കാര്യത്തില്‍ പദ്ധതി ആവിഷ്‌കരിക്കുകയും അവരുടെ സമ്പാദ്യം സുരക്ഷിതമാക്കേണ്ടതും. നിരവധി പ്രവാസികള്‍ക്കാണ്് പലതട്ടിപ്പുകളിലും അകപ്പെട്ട് പണം നഷ്ടപ്പെടുന്നത്. രാജ്യത്താകമാനമുള്ള പ്രവാസി സംഘടനകള്‍ വിദേശ നാടുകളിലുള്ള പ്രവാസി സംഘടനകളുടെയുമെല്ലാം ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണം. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത സംഭാവന നല്‍കുന്ന പ്രവാസി ഭാരതീയര്‍ക്ക് പെന്‍ഷന്‍, ക്ഷേമനിധി, ചികിത്സാപദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം.

ഖേദകരമെന്നു പറയട്ടെ പ്രവാസികാര്യ വകുപ്പുപോലും ഇപ്പോള്‍ കേന്ദ്രത്തില്‍ നിലവിലില്ല എന്നതാണ് യാഥാര്‍ഥ്യം. യുപി സര്‍ക്കാരാണ് പ്രവാസി കാര്യ വകുപ്പുണ്ടാക്കി ഒരു മന്ത്രിയെ നിശ്ചയിച്ചത്. കേന്ദ്രത്തില്‍ പ്രവാസികാര്യ വകുപ്പ് നിലവിലില്ലാത്തതിന്റെ പ്രയാസങ്ങള്‍ നിരവധിയാണ്. ഒരുകോടിയിലധികം ഇന്ത്യക്കാരാണ് വിദേശ നാടുകളിലുള്ളത്. അവരുടെ അധ്വാനമാണ് നാട്ടിലേക്കയക്കുന്ന പ്രവാസി പണം. അതുകൊണ്ടുതന്നെ പ്രവാസികളുടെ ക്ഷേമകാര്യങ്ങള്‍ സര്‍ക്കാരുകള്‍ മുഖ്യഅജന്‍ഡയായി എടുക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *