സുനിതാവില്യംസ് ശാസ്ത്ര വിജയത്തിന്റെ കൊടിയടയാളം
ശാസ്ത്രത്തിന്റെ അഭയവെന്നിക്കൊടിയുമായി സുനിതാവില്യംസും ബുച്ച് വില്‍മോറും ഭൂമിയിലെത്തിയിരിക്കുകയാണ്. ലോകം കാത്തിരുന്ന സുവര്‍ണ നിമിഷമാണ് യാഥാര്‍ഥ്യമായത്. കഴിഞ്ഞ ഒമ്പതുമാസമായി എല്ലാവരെയും ആശങ്കയിലാഴ്ത്തിയതായിരുന്നു സുനിതയുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം. സ്‌പേസ് എക്‌സ് ഡ്രാഗണ്‍പേടകം ഭൂമിതൊട്ടത് ഇന്ന് പുലര്‍ച്ചെ 3.27ന് ഫ്‌ളോറിഡക്ക് സമീപം അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഇവര്‍ സഞ്ചരിച്ച പേടകം പതിച്ചത്. 17മണിക്കൂര്‍ ദൈര്‍ഘ്യമേറിയ യാത്രയാണ് സുനിത വില്യംസും ബൂച്ച് വില്‍മോറും വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇവരുടെ കൂടെ ഒക്ടോബറില്‍ ബഹിരാകാശ നിലയത്തിലെ നില്‍ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീയാത്രികരും ഇവരുടെ കൂടെ യാത്ര പൂര്‍ത്തിയാക്കി എത്തിയിട്ടുണ്ട്. മൂന്നാമത്തെ യാത്രയോടെ സുനിതാ വില്യംസ് ആകെ 608 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചു. 675 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച പെഗിവിറ്റസന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതയുടെ തൊട്ടുമുന്‍പിലുള്ളത്. ഒരാഴ്ചത്തേക്കാണ് സുനിതാ വില്യംസ് ബഹിരാകാശത്തേക്ക് പോയത്.എന്നാല്‍ ഇവര്‍ പോയ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്നാണ് മടക്ക യാത്ര ഇത്രയധികം നീണ്ടത്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നടന്ന സ്ത്രീയെന്ന ബഹുമതിയും സുനിതക്ക് സ്വന്തം. ബഹിരാകാശത്തുനിന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കാളിയായും ലണ്ടന്‍ ഒളിംപിക്‌സ് കണ്ടും ലോക മാധ്യമ ശ്രദ്ധനേടി.
സുനിതയുടെയും ബുച്ച് വില്‍മോറിന്റെയും മടക്കം അനിശ്ചിതത്വം സൃഷ്ടിച്ചപ്പോള്‍ ലോകമെങ്ങും ആശങ്കയിലായി. അപ്പോഴും ധീരത പ്രകടിപ്പിച്ച് സുനിത ലോകത്തിന് മാതൃകയായി. ശാസ്ത്രത്തിന്റെ ശക്തിയില്‍ അത്രയധികം ആത്മവിശ്വാസമാണ് അവര്‍ പ്രകടിപ്പിച്ചത്. ആവിശ്വാസം അണുവിട തെറ്റാതെ അവര്‍ ഭൂമിയിലെത്തിയിരിക്കുകയാണ്. ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്തില്‍ കഴിഞ്ഞ ഒന്‍പത് മാസം ചിലവഴിച്ച അവരെ രണ്ടുപേരെയും നമുക്ക് സെല്യൂട്ട് ചെയ്യാം. നിങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കില്ല. അത് ചരിത്രത്തിലെ മഴവില്ലിന്റെ സൗന്ദര്യവുമായി എന്നെന്നും നിലനില്‍ക്കും. പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് ശാസ്ത്ര ലോകം വലിയമുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. ആപ്രയാണത്തിലെ ഏറ്റവും പ്രചോദനാത്മകമായ പേരുകളായി സുനിതയുടെയും ബുച്ച് മോറിന്റെയും നാമം രേഖപ്പെടുത്തും.