കോഴിക്കോട്:ലഹരിക്കെതിരെ ഫ്രണ്ട്‌സ് ഓഫ് യോഗയുടെ നേതൃത്വത്തില്‍ ജില്ലാതല ശില്‍പശാല നടത്തി. ഡോ.സിഎന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് കോര്‍ഡിനേറ്റര്‍ രാജന്‍ തേങ്ങപറമ്പത്ത് അധ്യക്ഷനായി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ ക്ലാസെടുത്തു. മെഡി.കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍ ലയണ്‍സ് ഡിസ്ട്രിക്ട് അഡീഷനല്‍ കാബിനറ്റ് സെക്രട്ടറി കെ രമേഷ്, കെകെ ബാലന്‍, ടിടി ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.