കണ്ണൂര്‍: കണ്ണപുരം ഗ്രാമപഞ്ചായത്ത് അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും ആദരായണവും സംഘടിപ്പിച്ചു. ചടങ്ങില്‍ മന്ത്രി രമചന്ദ്രന് കടന്നപ്പള്ളി, കെവിആര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ കെപി നായരെ ആദരിച്ചു. എം വിജിന് എംഎല്‍എ അധ്യക്ഷനായി. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി സ്വാഗതമാശംസിച്ചു. സംഘാടക സമിതി ചെയര്മാന് എന്‍ ശ്രീധരന് ആദരിക്കപ്പെടുന്നവരെ പരിചയപ്പെടുത്തി.കണ്ണപുരത്തെ പ്രമുഖ വ്യവസായികളായ കെപി നായര്‍, ബിപി നായര്‍ (എയര്‍ ഇന്ത്യ സ്പോര്‍ട്സ് മാനേജര്‍), രമേഷ് നമ്പ്യാര്‍ എന്നിവരെയും ആദരിച്ചു.
പി.പി.ഷാജിര്‍ (പ്രസിഡന്റ്,കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്), എം.ഗണേശന് (വൈസ് (പ്രസിഡന്റ്, കണ്ണപുരം ഗ്രാമപഞ്ചായത്ത്), പ്രേമ സുരേന്ദ്രന് (ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്) എ.വി പ്രഭാകരന്(ചെയര്മാന്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി കണ്ണപുരം ഗ്രാമപഞ്ചായത്ത്) ബാബുരാജ് (സെക്രട്ടറി, കണ്ണപുരം ഗ്രാമപഞ്ചായത്ത്) കെ.വി.ശ്രീധരന്, ടി.കെ.ദിവാകരന്, എം.ശ്യാമള , കെ.വി രാമകൃഷ്ണന്, വി.കെ.വിജയന്, മുരളീധരന്.പി.ഒ, സന്തോഷ് സിബി.കെ ആശംസകളര്‍പ്പിച്ചു. വിഇഒ നളിനി നന്ദി പറഞ്ഞു.