കെയര്‍ ഇറ്റാലിയന്‍ കിഡ്‌സ് ഫാഷന്‍ എക്‌പോ തുടങ്ങി
കോഴിക്കോട് : വസ്ത്ര വിപണിയില്‍ അന്താരാഷ്ട്ര ബ്രാന്‍ഡായ കെയര്‍ ഇറ്റാലിയന്‍ കിഡ്‌സ് ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ എക്‌സ്‌പോ ആരംഭിച്ചു. പി ടി ഉഷ റോഡില്‍ എലന്‍ ഹെറിറ്റേജ് ഹാളില്‍ രാവിലെ 9.30 മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനവും വില്പനയും നടക്കും. റംസാന്‍ , വിഷു , ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി ഇത് മൂന്നാം തവണയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 50 ഓളം ഷോറൂമുകളുള്ള കെയര്‍ ഫാഷന്‍സ് വര്‍ഷത്തില്‍ ഒരു തവണ മാത്രം നടത്തുന്ന എക്‌സ്‌പോയില്‍ കുട്ടികള്‍ക്കുള്ള ഫാഷന്‍ വസ്ത്രങ്ങളും ആക്‌സസറീസുകളും 70% വരെ ഡിസ്‌കൗണ്ടില്‍ ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാര്‍ ഇല്ലാതെയും ഗുണമേന്മ ഉറപ്പ് വരുത്തിയുമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സര്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ കമ്പനി നേരിട്ട് നല്‍കുന്നു. കേരളത്തില്‍ 23 ഔട്ട് ലെറ്റുകളില്‍ നിന്നും കെയര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. കോഴിക്കോട് ഹൈലൈറ്റ് മാളിലും കൊടുവള്ളി വയനാട് റോഡിലുമാണ് ഔട്ട്‌ലെറ്റ്.
50 രൂപ മുതല്‍ ആരംഭിക്കുന്ന ഫാഷന്‍ വസ്ത്രങ്ങള്‍ കേരളത്തിലെ ഏറ്റവും വലിയ ഫാക്ടറി വില്‍പനയാണ് എക്‌സ്‌പോയില്‍ നടക്കുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കെ.കെ ജലീല്‍ പറഞ്ഞു.
മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഷബാബ് കാസ്സിം, ക്വാളിറ്റി അഷ്യുറന്‍സ് ഹെഡ് എം കെ ജോഷിത് , മീഡിയ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ഫൈസി എന്നിവരുംപങ്കെടുത്തു.