കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കേരള ഓട്ടോ ഷോ തുടങ്ങി

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കേരള ഓട്ടോ ഷോ തുടങ്ങി

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ കേരള ഓട്ടോ ഷോ തുടങ്ങി

 

കോഴിക്കോട് : കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജെ ഡി ടി ഇസ്ലാം പോളിടെക്‌നികിന്റെ സഹകരണത്തോടെ ഒരുക്കിയ കേരള ഓട്ടോ ഷോ – 2025 കാലിക്കറ്റ് ട്രേഡ് സെന്ററില്‍ തുടങ്ങി. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ എല്ലാ വിഭാഗത്തിലെയും മോട്ടോര്‍ വാഹനങ്ങളെ അടുത്ത് അറിയാനുള്ള അവസരവുമായി വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച ഓട്ടോ ഷോ ഈ മാസം 25 ന് സമാപിക്കും.1930- 70 വരെയുള്ള ക്ലാസിക് കാറുകളും വിന്റേജ് കാറുകളും പ്രീമിയം വാഹനങ്ങളായ ബെന്‍ലി,ഡിഫന്റര്‍, പോര്‍ഷേ , ബി എം ഡ്ബ്യൂ, ഓഡി തുടങ്ങി ഏറ്റുവും പുതിയ സ്‌പോര്‍ട്‌സ് വാഹനങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്.ഇന്ത്യയിലെ എല്ലാ മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളും നേരിട്ടും ഏജന്‍സി വഴിയും ഓട്ടോ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
വാഹനങ്ങളിലെ പുതിയ സാങ്കേതിക മാറ്റങ്ങള്‍ , പുതിയ നിയമങ്ങള്‍, വായ്പാ രീതികള്‍ , വാഹനങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ തുടങ്ങിയവര്‍ ഷോയില്‍ പങ്കെടുക്കും.ജെ ഡി ടി ഒരുക്കുന്ന ഇലക്ട്രിക് ആന്റ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രദര്‍ശനം, ബൈക്കുകളുടെ ഓഫ് റോഡ് ട്രാക്ക് പരിശീലനം , റിമോട്ട് കണ്‍ട്രോള്‍ കാര്‍ അഭ്യാസ പ്രകടനം, കുട്ടികള്‍ക്കായുള്ള ബൈക്ക് പ്രദര്‍ശനം , മുതിര്‍ന്നവര്‍ക്കായി ട്രാക്കില്‍ ഓടിക്കുന്ന കാര്‍ , ബൈക്ക് എന്നിവയുടെ പ്രദര്‍ശനവും പുതിയ അനുഭവമാകും.എന്‍ ഐ ടി വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഗോ- കാര്‍ട്ട് , ഫോര്‍മുല കാറുകളും ഓട്ടോഷോയുടെ ഭാഗമാകുന്നു. ഇതോടൊപ്പം യു ഐ സി ഗെയിംസ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന കോമ്പാക്ട് ഫൈറ്റ് ലീഗ്- മുവ് -തായി ഷോ 21 മുതല്‍ 23 വരെ ട്രേഡ് സെന്റര്‍ ഹാളില്‍ നടക്കും. ബോബി ചെമ്മണ്ണൂര്‍ ( ബോച്ചേ ) യും സംഘവും വാഹന പ്രദര്‍ശനവുമായി നാളെ ശനിയാഴ്ച വൈകീട്ട് എത്തും.
ഒരു ലക്ഷം മുതല്‍ 5 കോടി വരെയുള്ള ചെറുതും വലുതുമായ വാഹനങ്ങളുടെ വില്‍പ്പന മേളയും ഒരുക്കിയിട്ടുണ്ട്.
ട്രാവല്‍സ് – ഫുഡ് മേഖലയില്‍ പ്രതിഭ തെളിയിച്ച യുട്ടൂബേര്‍സ് , വ്‌ലോഗേര്‍സ് , ബ്ലോഗേര്‍സ് , എഴുത്തുകാര്‍ എന്നിവരുമായുള്ള അനുഭവങ്ങള്‍ പങ്കിടുന്ന ഷോയും ഒരുക്കിയിട്ടുണ്ട്.
കോഴിക്കോട് ആദ്യമായി ഓണ്‍ ലൈന്‍ കാബ് സര്‍വ്വീസിനായി 200 കാറുകളുടെ ഓണ്‍ ലൈന്‍ ആപ്പ് 18 ന് ട്രേഡ് സെന്ററില്‍ ലോഞ്ച് ചെയ്യും.ഏറ്റവും പുതിയ വാഹനങ്ങളെ നേരിട്ട് കാണാനും അവ വാങ്ങാനും അവസരം ഒരുക്കുന്നതോടൊപ്പം കൗതുകം നിറഞ്ഞ വിവിധ തരം വാഹനങ്ങളുടെ പഴയ മോഡല്‍ കാണാനും അവയെ കുറിച്ച് മനസിലാക്കാനും അവസരമുണ്ട്.
ദിവസവും വൈകീട്ട് 4 മുതല്‍ രാത്രി 12 വരെ ഷോ നടക്കും. പ്രവേശനം സൗജന്യമാണ്.
പരിപാടിയുടെ ഭാഗമായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 22 ന് മുമ്പായി 2 മിനിറ്റില്‍ കുറയാത്ത വീഡിയോ അയക്കാവുന്നതാണ്.ഫോണ്‍ : 8848003378.വരും വര്‍ഷങ്ങളില്‍ റംസാന്‍ മാസം കൂടുതല്‍ വിപുലമായ രീതിയില്‍ ഓട്ടോഷോ നടത്താനാണ് തീരുമാനമെന്ന്‌വാര്‍ത്ത സമ്മേളനത്തില്‍കാലിക്കറ്റ് ട്രേഡ് സെന്റര്‍ ചെയര്‍മാന്‍ അബ്ദുള്‍ കരീം ഫൈസല്‍ പറഞ്ഞു.മാനേജിംഗ് ഡയറക്ടര്‍നിജേഷ് പുത്തലത്ത്,ജനറല്‍ മാനേജര്‍ എം ഗിരീഷ് ഇല്ലത്ത് താഴം,
പ്രൊജക്ട് മാനേജര്‍ എം പി അന്‍ഷാദ് , ജെ ഡി ടി ഇസ്ലാം പോളി ടെക്‌നിക് ഓട്ടോ മൊബൈല്‍ ലക്ച്ചറര്‍ അജയ് ആനന്ദ്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ സി എസ് രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *