കൂട്ടൂര്‍ അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം

കൂട്ടൂര്‍ അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം

കൂട്ടൂര്‍ അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം

കായക്കൊടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കൂട്ടൂര്‍ അംഗന്‍വാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് 25 ലക്ഷവും, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും, ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് അംഗന്‍വാടി കെട്ടിടം നിര്‍മ്മിച്ചത്. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജില്‍ അധ്യക്ഷനായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ എന്നിവര്‍ മുഖ്യാതിഥികളായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സരിത മുരളി, എ ഉമ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി ഷീബ, എം കെ ശശി, കെ വി കണാരന്‍, ഇ കെ പോക്കര്‍, പി ബിജു, യു വി കുമാരന്‍, വി കെ വത്സരാജന്‍, സൗമ്യ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം കെ പി ബിജു സ്വാഗതവും രജീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *