മഹാകവി ജി സ്മാരകത്തിനു നേരേയുണ്ടായ അതിക്രമം: കവിസമാജം അപലപിച്ചു

മഹാകവി ജി സ്മാരകത്തിനു നേരേയുണ്ടായ അതിക്രമം: കവിസമാജം അപലപിച്ചു

മഹാകവി ജി സ്മാരകത്തിനു നേരേയുണ്ടായ അതിക്രമം: കവിസമാജം അപലപിച്ചു

വൈക്കം : എറണാകുളത്ത് മഹാകവി ജി സ്മാരകത്തിനു നേരേ നടന്ന അതിക്രമത്തില്‍ കവി സമാജം യോഗം ശക്തമായ
പ്രതിഷേധം രേഖപ്പെടുത്തി. ജ്ഞാനപീഠ സമ്മാനം കേരളത്തിലേക്ക് കൊണ്ടുവന്ന ജി. ശങ്കരക്കുറുപ്പിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്നത് ദീര്‍ഘകാലമായ ആവശ്യമായിരുന്നു. അത് യാഥാര്‍ത്ഥ്യമായി അധികം താമസിയാതെയാണ് ഇപ്പോള്‍ ആക്രമണമുണ്ടാകുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തത്. ഇത് മഹാകവിയോടും മലയാള ഭാഷയോടും കാട്ടിയ അവമതിപ്പാണ്. കേരള ഹൈക്കോടതിയും സെന്‍ട്രല്‍ പോലിസ് സ്റ്റേഷനും ഒക്കെ അടുത്തുള്ള സ്മാരകത്തിന് നേരേ ഉണ്ടായ ആക്രമത്തെ വില കുറച്ചു കാണാനാവില്ല. കുറ്റക്കാരെ കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് പ്രമേയത്തിലൂടെ കവിസമാജം പ്രവര്‍ത്തകര്‍ ഗവര്‍ണമെന്റിനോട് ആവശ്യപ്പെട്ടു. കവിസമാജം പ്രസിഡന്റ്
അഡ്വ. എം.കെ. ശശീന്ദ്രന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ സെക്രട്ടറി കെ.ആര്‍. സുശീലന്‍, വിജയന്‍ എരമല്ലൂര്‍, ഷീലാ ലൂയിസ്, മധുകുട്ടംപേരൂര്‍ , സി.വി.ഹരീന്ദ്രന്‍, ടി.എന്‍. സതീഷ് കുമാര്‍, സുരേഷ് മണ്ണാറശാല , വി.എന്‍ രാജന്‍, ജോസഫ് ആന്റണി, ജേക്കബ്ബ് വെളുത്താന്‍, കെ എസ് സോമശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *