കോഴിക്കോട്: വീടുകള്‍ വിഷരഹിത പച്ചക്കറി ലഭ്യതയില്‍ സ്വയം പര്യാപ്തമാകുവാനും പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണമൊരുക്കാനും ലക്ഷ്യമിട്ട് കായക്കൊടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി പ്രോത്സാഹനം പദ്ധതിയുമായി ബന്ധപ്പെട്ട് തളീക്കര മാങ്ങോട്ട് വയലില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 2025 മാര്‍ച്ച് 13വ്യാഴാഴ്ച രാവിലെ 8 മണിക്ക് കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. പരിപാടിയില്‍ നാദാപുരം നിയോജക മണ്ഡലം എം എല്‍ എ ഇ കെ വിജയന്‍ അധ്യക്ഷത വഹിക്കും.