കെവിആര്‍ മോട്ടോര്‍സ് വനിതാ ദിനം ആഘോഷിച്ചു
പെരിന്തല്‍മണ്ണ: ലോകവനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച് പ്രമുഖ വാഹന വിതരണ കമ്പനിയായ കെവിആര്‍ ഗ്രൂപ്പ്. കെവിആറിന്റെ പെരിന്തല്‍മണ്ണ കെവിആര്‍ ടാറ്റാ ഷോറൂമില്‍ നടന്ന ആഘോഷ പരിപാടി ഡെപ്യൂ. കലക്ടര്‍ ലത കെ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ആശ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന വനിതകളെ (കെവിആര്‍ വുമണ്‍ ഓഫ് ദി ഇയര്‍ ഷി ഷൈന്‍സ് 2കെ 25) പുരസ്‌കാരം നല്‍കി ആദരിച്ചു. പൊലിസ് അസി. സബ് ഇന്‍സ്‌പെക്ടര്‍ സ്മിത വി.പി, ഫിറ്റ്‌നസ് ട്രെയ്‌നറും റിഥൂസ് ക്രോസ്ഫിറ്റ് ഫൗണ്ടറുമായ ചിത്ര, ഡോ. സുരഭില ഷബാദ് (ആയുര്‍വേദം) ദേവകികുട്ടി അന്തര്‍ജനം (കിടിലം മുത്തശി യൂട്യൂബര്‍), സുലോചന സ്വാധ്യായ ( യോഗാട്രെയ്‌നര്‍), പ്രസീത മോള്‍, (വുമണ്‍ സിവില്‍ എക്‌സൈസ് റെയ്ഞ്ച് ഓഫിസര്‍) സീനത്ത് കോക്കൂര്‍ (സ്‌പോര്‍ട്‌സ് യോഗ നാഷണല്‍ വിന്നര്‍&കര്‍ഷക), ഡോ. ശ്രീദേവി അങ്ങാടിപ്പുറം (മ്യൂസിക്കല്‍ ഡയരക്ടര്‍ ശൈലേശ്വരി കലാസഭ), കവിത (ഫിലിം ആക്ടര്‍) ഇന്ദിര ( വുമണ്‍ സാഫ് ഗ്രൂപ്പ് ഫൗണ്ടര്‍), നിമിഷ കുറുപ്പത്ത് (പ്ലേ ബാക്ക് സിംഗര്‍), അഡ്വ.ജയധന്യ(പാനല്‍ ലോയര്‍ ടിഎല്‍സിഎസ് പെരിന്തല്‍മണ്ണ), സിന്ധുസാജന്‍ ( എഴുത്തുകാരി&ടീച്ചര്‍ അട്ടപ്പാടി), രമ്യനായര്‍ (ഡയരക്ടര്‍ ഗ്ലോബല്‍ എഫ് ആര്‍ സെസ്സ്് സപ്ലൈ സെയില്‍സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ. ദിവ്യമേനോന്‍ (നേത്ര രോഗ വിദഗ്ധ), അക്ഷര അങ്ങാടിപ്പുറം (ഡാന്‍സര്‍, സുംബ ട്രെയ്ര്‌നര്‍), ശീതള്‍ മേനോന്‍ (ആങ്കര്‍& വിഡിയോ പ്രസന്റര്‍), കെവിആര്‍ ഗ്രൂപ്പിലെ സ്റ്റാഫായ സുമലത, ആശ, വിനീത എന്നിവരെയും ആദരിച്ചു. കെവിആര്‍ ഗ്രൂപ്പ് സിഇഒ സാബു രാമന്‍ മുഖ്യപ്രഭാഷണം നടത്തി. കെവിആറിന്റെ കോഴിക്കോട് കണ്ണൂര്‍ ഉള്‍പെടെയുള്ള മുഴുവന്‍ ഷോറൂമുകളിലും വനിതാ ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.