ജിഐഎസ്എസ് ഏഴാമത് വാര്‍ഷികാഘോഷം നടത്തി

ജിഐഎസ്എസ് ഏഴാമത് വാര്‍ഷികാഘോഷം നടത്തി

ജിഐഎസ്എസ് ഏഴാമത് വാര്‍ഷികാഘോഷം നടത്തി

തിരുവനന്തപുരം: കുവൈറ്റ് ഗള്‍ഫ് ഇന്ത്യന്‍ സോഷ്യല്‍ സര്‍വീസ് (GISS) ഏഴാമത് വാര്‍ഷികാഘോഷം വര്‍ണ്ണം 2025 മങ്കഫ് നജാത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.  മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുസ്തഫ ഹംസ പയ്യന്നൂര്‍ പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. സംഘടന പ്രസിഡന്റ് അശോകന്‍ തിരുവനന്തപുരം അധ്യക്ഷനായി. സംഘടനാ ചെയര്‍മാന്‍ ഹമീദ് പാലേരി മുഖ്യ പ്രഭാഷണം നടത്തി.

ഗായകനും പ്രഭാഷകനുമായ നവാസ് പാലേരി, സിനിമ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് ശിവ മുരളി എന്നിവര്‍ എന്നിവര്‍ വിശിഷ്ടാതിഥിയായിരുന്നു.  ജനറല്‍ സെക്രട്ടറി അബ്ദുള്ള അസീസ് സ്വാഗതം പറഞ്ഞു.  റഫീഖ് ബാബു പൊന്മുണ്ടം നോര്‍ക്ക ക്ഷേമനിധി പദ്ധതിയെക്കുറിച്ച് ഉള്ള വിശദീകരിച്ചു.

നോര്‍ക്ക ലോക കേരളസഭ പ്രതിനിധി ബാബു ഫ്രാന്‍സിസ്, ഡോക്ടര്‍ വാവ സജു, ശ്രീകുമാര്‍ പിള്ള, റഫീഖ് പെരുമ്പ, ചിന്ന റോയ്, വിനോദ് വിതുര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഭാരവാഹികളായ ട്രഷറര്‍ സെര്‍ഭുദീന്‍, വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് അനി മോള്‍, പ്രസിത, പ്രിയ (തിരുവനന്തപുരം), സുജ, മായഓച്ചിറ,വിനോദ് വിധുര, സുമ,അജിത നായര്‍, ലത വിധുര, ഗിരിജ, നസീമ, അനിത, ഷൈജു, അജിത നായര്‍, സന്തോഷ്, ക്ളീറ്റസ്, സുധീര്‍,ജാനകി, മഞ്ജു, നീന, സതി, മിനി പയ്യന്നൂര്‍. എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ വിജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *