ഹെന്ന ജയന്തിന് സ്വീകരണം നല്‍കി

ഹെന്ന ജയന്തിന് സ്വീകരണം നല്‍കി

 

കോഴിക്കോട്: ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്വരയിലേക്കുള്ള മൗണ്ടന്‍ ഗോട്ട് സ്നോഡ്രൈവിന് ശേഷം കോഴിക്കോടെത്തിയ ഹെന്ന ജയന്തിന് ആതിഥേയ സംഘം സംഘത്തിന്റെ നേതൃത്വത്തില്‍ ബീച്ച് റോഡിലുള്ള കോസ്‌മോപൊളിറ്റന്‍ ക്ലബ്ബില്‍ സ്വീകരണം നല്‍കി. അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെന്ന ജയന്തിനെ അദ്ദേഹം ആദരിച്ചു. ഡോ.കെ.കുഞ്ഞാലി അധ്യക്ഷനായി. വിനീഷ് വിദ്യാധരന്‍, സി ഇ ചാക്കുണ്ണി, ഹാഷിര്‍ അലി. പി ടി ആസാദ്. നയന്‍ ജെ ഷാ, ഹന്‍സ ജയന്ത്, റൊണക്ക്, ആര്‍ ജയന്ത് കുമാര്‍ സംസാരിച്ചു. കെ.എം ബഷീര്‍ സ്വാഗതവും റംഷി ഇസ്മായില്‍ നന്ദി പറഞ്ഞു.

ഹിമാചല്‍ പ്രദേശിലെ സ്പിതി വാലിയിലേക്കുള്ള ഓഫ്‌റോഡ് മൗണ്ടന്‍ ഗോട്ട് സ്‌നോഡ്രൈവാണ് ഹെന്ന ജയന്ത് നടത്തിയത്. 25 ദിവസത്തെ യാത്രയില്‍ അവസാനം വരെ പങ്കെടുത്ത ഏകവനിതയാണ് ഹെന്ന. തന്റെ വാഹനമായ മാരുതി ജിംനിയില്‍ ഫെബ്രു 9ന് ആരംഭിച്ച യാത്ര ബുധനാഴ്ചയാണ് സമാപിച്ചത്. കനത്ത മഞ്ഞുമൂടിയ ചുരം റോഡുകളില്‍ അതിസാഹസികമായാണ് ഹെന്ന വാഹനമോടിച്ചത്. 2800കിലോമീറ്ററാണ് യാത്രചെയ്തത്. യാത്രക്ക് മുന്‍പായി കോഴിക്കോട് ആതിഥേയ സംഘം ഹെന്നക്ക് യാത്രയയപ്പ് നല്‍കിയിരുന്നു. സാമൂഹിക പ്രവര്‍ത്തകനായ ആര്‍ ജയന്ത് കുമാറിന്റെയും മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഹന്‍സ ജയന്തിന്റെയും മകളാണ് ഹെന്ന ജയന്ത്. യാത്രയിലുടനീളം തനിക്കുണ്ടായ അനുഭവങ്ങള്‍ ഹെന്ന ജയന്ത് പങ്കുവെച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *