ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് : നോമിനേഷന്‍ മാര്‍ച്ച് 9 വരെ നീട്ടി
കോഴിക്കോട്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025ന്റെ നാമ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 9വരെ നീട്ടി.അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ 200-ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാരില്‍ നിന്ന് 100,000-ല്‍ കൂടുതല്‍ രജിസ്‌ട്രേഷനാണ് ലഭിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ എഡിഷനില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ മറികടക്കുന്നതാണ്. 2022-ല്‍ ആരംഭിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നിര്‍ണായക സംഭാവനകള്‍ തിരിച്ചറിയുകയും ആദരിക്കുകയുമാണ് അവാര്‍ഡിന്റെ ലക്ഷ്യം. നഴ്സുമാര്‍ക്ക് അവരുടെ നാമനിര്‍ദ്ദേശങ്ങള്‍ www.asterguardians.com വഴി സമര്‍പ്പിക്കാം.
ദുബായിലും, ലണ്ടനിലും സംഘടിപ്പിച്ച ആദ്യ രണ്ട് എഡിഷന് ശേഷമുള്ള ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് 2024-ല്‍ ബെംഗളൂരുവിലാണ് സംഘടിപ്പിക്കപ്പെട്ടത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്സ് മരിയയാണ് ഈ എഡിഷനില്‍ ജേതാവായത്. അവാര്‍ഡ് നേട്ടത്തിനൊപ്പം ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് മരിയ ജുവാന്‍ ജീവന്‍രക്ഷാ പരിശീലന പരിപാടിയും. പരിസ്ഥിതി സംരക്ഷണവും ഉള്‍പ്പെടുന്ന #BeOneMovement ഉദ്യമത്തിന്റെ ലോഞ്ചിങ്ങ് നിര്‍വ്വഹിച്ചു.
മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപ ഭൂഖണ്ഡം, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ നഴ്‌സുമാരടക്കം 2025-ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.