ടൗണ്‍ഹാള്‍ നവീകരണം:വിജിലന്‍സ് അന്വേഷിക്കണം

ടൗണ്‍ഹാള്‍ നവീകരണം:വിജിലന്‍സ് അന്വേഷിക്കണം

ടൗണ്‍ഹാള്‍ നവീകരണം:വിജിലന്‍സ് അന്വേഷിക്കണം

കോഴിക്കോട്: മാസങ്ങളോളം അടച്ചിട്ട് ലക്ഷങ്ങള്‍ ഖജനാവില്‍ നിന്നും ചില വഴിച്ച് നവീകരണം നടത്തിയ ടൗണ്‍ഹാള്‍ ഒരു ചെറിയ മഴ പെയ്തപ്പോള്‍ ചോര്‍ന്ന് ഒലിക്കുകയും ബാത്ത്‌റൂമുകള്‍ പൊട്ടിതകരാറാവുകയും ചെയ്ത സംഭവത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും ടൗണ്‍ഹാള്‍ നവീകരണത്തില്‍ നടന്ന അഴിമതി വിജിലന്‍സ് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും കാലിക്കറ്റ് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. കാരപ്പറമ്പ് വാഗ്ഭടാനന്ദ പാര്‍ക്കിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് പാര്‍ക്ക് തുറന്ന്പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആ വശ്യപ്പെട്ടു. യോഗം മാധ്യമ പ്രവര്‍ത്തകന്‍ പി.ടി. നിസാര്‍ ഉത്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു. കെ.സി പുഷ്പകുമാര്‍,ലത കരുവിഗ്ഗേരി, സക്കറിയ കോട്ടപ്പറമ്പ്, എം.എ റഹ്‌മാന്‍, പി. അനില്‍ ബാബു, കെ.എ ലൈല എന്നിവര്‍ സംസാരിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *