ചോദ്യപേപ്പര്‍ ചോര്‍ത്തല്‍; അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍
കോഴിക്കോട്: ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അബ്ദുല്‍ നാസറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പര്‍ ചോര്‍ത്തിക്കിട്ടയത് എംഎസ് സൊലൂഷ്യനിലെ ഫഹദ് എന്ന അധ്യാപകനാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ചോദ്യങ്ങള്‍ ഫഹദ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടുകയായിരുന്നുവെന്ന് അന്വേഷണസംഘം പറഞ്ഞു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ ഫഹദിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഫഹദിന് മറ്റൊരു സ്‌കൂളുമായി ബന്ധമുണ്ടായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇതിന്റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ നാസറിനെ ക്രൈംബ്രാഞ്ച് പിടികൂടിയത്.